രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. ടോസ് നേടി ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് നേടിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം തുടക്കത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 13 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 31 റണ്‍സാണ് താരം അടിച്ചെടുത്തത്. 238.46 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
The RCB batters have collectively amassed 206 runs. 🔴🔥
നിലവില്‍ സണ്‍റൈസേഴ്‌സ് വേണ്ടി താരങ്ങള്‍ എട്ടു സിക്‌സര്‍ ആണ് മത്സരത്തില്‍ നേടിയിട്ടുള്ളത്. ഇതോടെ ടീം ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ഒരു സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സറിലേക്കാണ് ഇന്നത്തെ മത്സരം എത്തിച്ചേര്‍ന്നത്. വെറും 8 മത്സരങ്ങളില്‍ നിന്നാണ് ഹൈദരാബാദ് ടീമിനുവേണ്ടി 100+ സിക്‌സറുകള്‍ സ്വന്തമാക്കിയത്.
ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്‌ലി 43 പന്തില്‍ നിന്നും ഒരു സിക്‌സും നാല് ഫോറും അടക്കം 51 റണ്‍സ് നേടിയപ്പോള്‍ നാലാമനായി ഇറങ്ങിയ രജത് പാടിദര്‍ 20 പന്തില്‍ 5 അടക്കം 250 സ്‌ട്രൈക്ക് റേറ്റില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കി. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്.