'കിട്ടി കിട്ടി, ദേ പോയി...'; ശ്രേയസ് അയ്യരുടെ കയ്യില്‍ നിന്ന് റെയ്‌ന രക്ഷപ്പെട്ടത് ഭാഗ്യത്തിന്
Daily News
'കിട്ടി കിട്ടി, ദേ പോയി...'; ശ്രേയസ് അയ്യരുടെ കയ്യില്‍ നിന്ന് റെയ്‌ന രക്ഷപ്പെട്ടത് ഭാഗ്യത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2017, 9:39 pm

 

ന്യൂദല്‍ഹി: ഐ.പി.എല്‍ പത്താം സീസണിലെ 42ാം മത്സരത്തില്‍ ഗുജറാത്തും ദല്‍ഹി ഡെയര്‍ ഡെവിള്‍സും ഏറ്റുമുട്ടുമ്പോള്‍ കാണികളുടെ മുഴുവന്‍ ശ്രദ്ധയും ഗുജറാത്ത് നായകന്‍ റെയ്‌നയുടെ ബാറ്റിങ്ങില്‍ ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മികച്ച ഫോമില്‍ തുടരുന്ന റെയ്‌ന മികച്ച ഇന്നിങ്‌സാണ് മത്സരത്തിലും കാഴ്ചവെച്ചത്. ടീമിനെ മുന്നില്‍ നിന്ന് നയിച്ച താരം 77റണ്‍സുമായാണ് പുറത്തായത്.


Also read ബാത്ത്‌റൂമില്‍ വച്ച് കയറിപിടിക്കാന്‍ ശ്രമിച്ച യുവാവിന്റെ കരണം പുകച്ച് മമ്മൂട്ടിയുടെ നായിക 


5 ഫോറുകളുടെയും 4 സിക്‌സറുകളുടെയും അകമ്പടിയോടെയായിരുന്നു നായകന്റെ മാസ്മരിക ഇന്നിങ്‌സ്. റെയ്‌നയുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഗുജറാത്ത് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ 165 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലാണ്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 12 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ശ്രേയസ് അയ്യര്‍ നല്‍കിയ “ലൈഫിന്റെ” പിന്‍ബലത്തിലാണ് റെയ്‌ന ടീമിനെ മുന്നോട്ട് നയിച്ചത്.

റബാദയുടെ പന്ത് ബാറ്റില്‍ തട്ടി വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അയ്യറിന്റെ സമീപത്തേക്കാണ് എത്തിയത്. താരത്തിന്റെ കയ്യില്‍ തട്ടിയ പന്ത് കൈപ്പിടിയിലെതുക്കാന്‍ താരം വീണ്ടും ശ്രമിച്ചെങ്കിലും വീണ്ടും കയ്യില്‍ തട്ടി അകന്നു പോവുകയായിരുന്നു.

12 നു 2 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ റെയ്‌നയ്ക്ക് കിട്ടിയ ഈ “ലൈഫാണ്” ഗുജറാത്തിന് സഹായകമായത്. റെയ്‌നയ്ക്ക് പുറമേ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്കും ടീമിനായ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കാര്‍ത്തിക് 5 ഫോറുകളുടെയും 5 സിക്‌സറുകളുടെയും അകമ്പടിയോടെ 34 പന്തുകളില്‍ നിന്നായി 65 റണ്‍സാണ് എടുത്തത്.

വീഡിയോ കാണാം