| Monday, 4th January 2016, 11:30 am

വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞില്ല, എല്‍.ഡി.എഫിനു കഴിഞ്ഞു: ശ്രേയാംസ്‌കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വര്‍ഗീയതയ്‌ക്കെതിരെ യു.ഡി.എഫ് ശക്തമായ നിലപാട് എടുക്കേണ്ടിയിരുന്നെന്ന് ജെ.ഡി.യു നേതാവ് എം.വി ശ്രേയാംസ്‌കുമാര്‍. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞെന്നും ശ്രേയാംസ്‌കുമാര്‍ വിലയിരുത്തി.

വര്‍ഗീയതയ്‌ക്കെതിരെ രാഷ്ട്രീയ ധ്രുവീകരണം ആവശ്യമാണ്. മതേതരകക്ഷികള്‍ ശക്തിപ്പെടണം. വിശാലമായ ഐക്യമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.ഡി.എഫിനെ ശിഥിലമാക്കുന്നത് അതിനുള്ളിലെ പ്രശ്‌നങ്ങള്‍ തന്നെയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ കാലുവാരില്ലെന്നാണ് കരുതുന്നത്. അധികാരത്തില്‍ വരേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു നേരിട്ട തോല്‍വിയുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ അമര്‍ഷമുണ്ട്. ഒരു സീറ്റുതന്നപ്പോള്‍ രണ്ടു റിബലുകളെക്കൂടി യു.ഡി.എഫ് തന്നു. കയ്‌പേറിയ അനുഭവമാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ഇക്കാര്യം യു.ഡി.എഫില്‍ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ലെന്നും ശ്രേയാംസ്‌കുമാര്‍ വ്യക്തമാക്കി.

മുന്നണിമാറ്റത്തെക്കുറിച്ച് ജെ.ഡി.യു ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇപ്പോള്‍ യു.ഡി.എഫിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more