| Wednesday, 19th February 2014, 10:14 am

'ശ്രേഷ്ഠം മലയാളം': ആര്‍ എസ് സി വിചാര സദസ്സ് സംഘടിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കുവൈത്ത്: ആര്‍ എസ് സി ഫഹാഹീല്‍ സോണ്‍ കമ്മറ്റി “വായനാനുഭവം” എന്ന വിഷയത്തില്‍ വിചാര സദസ്സ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 25 ന് വൈകു. 6 മണിക്ക് ഫഹാഹീല്‍ സൂഖ് സബാഹിലെ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രമുഖരുടെയും, സാധാരണക്കാരുടെയും വായനാനുഭവങ്ങള്‍ പങ്ക് വെക്കപ്പെടും.

തുടര്‍ന്ന് മുഹ്‌യുദ്ധീന്‍ മാലയുടെ ചരിത്രവും സാഹിത്യവും പഠന വിദേയമാക്കിക്കൊണ്ട് “മാലപ്പാട്ട്: എഴുത്തും ചൊല്‍ക്കാഴ്ചയും” എന്ന വിഷയത്തില്‍ പ്രബന്ധാവതരണം, പ്രകീര്‍ത്തനം, സാഹിത്യോതസവ് വിജയികളുടെ ഗാനാലാപനം എന്നിവ നടക്കും.

ആര്‍ എസ് സി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ “ശ്രേഷ്ഠം മലയാളം” എന്ന ശീര്‍ഷകത്തില്‍ നടത്തി വരുന്ന മാതൃഭാഷാ പഠന കാലത്തിന്റെ ഭാഗമായാണ് വിചാര സദസ്സ് സംഘടിപ്പിക്കുന്നത്.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ശമീര്‍ പാക്കണ, അനസ് തെക്കുമല, തന്‍ശീദ് പാറാല്‍, ഹുസൈന്‍ നുച്യാട്, ഷാജു സാലി സംസാരിച്ചു.

We use cookies to give you the best possible experience. Learn more