സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നും എപ്പോഴും. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച ഈ സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീയ രമേശ്. സിനിമയിലും സീരിയലിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീയ.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എന്നും എപ്പോഴും. മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിച്ച ഈ സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീയ രമേശ്. സിനിമയിലും സീരിയലിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീയ.
കുങ്കുമപ്പൂവ്, ഏഴ് രാത്രികള്‍, സത്യമേ ജയതേ തുടങ്ങിയ നിരവധി സീരിയലുകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സിനിമയില്‍ തനിക്ക് ചെയ്യാന്‍ ആഗ്രഹമുള്ള കഥാപാത്രത്തെ കുറിച്ച് പറയുകയാണ് ശ്രീയ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഉള്ളൊഴുക്ക് എന്ന സിനിമയില്‍ ഉര്‍വശി ചെയ്ത കഥാപാത്രത്തെ കുറിച്ചാണ് നടി സംസാരിച്ചത്.
‘ഉള്ളൊഴുക്ക് എന്ന സിനിമയില്‍ ഉര്‍വശി ചേച്ചി ചെയ്ത ആ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടമായി. അത് നമ്മളൊക്കെ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കഥാപാത്രമാണ്. ഏതൊരു ആര്‍ട്ടിസ്റ്റും ആഗ്രഹിക്കുന്ന രീതിയിലുള്ളതാണ് ആ കഥാപാത്രം.
അങ്ങനെയൊന്ന് അഭിനയിച്ച് ഫലിപ്പിക്കാന്‍ ഒട്ടും എളുപ്പമല്ല. ഉര്‍വശി ചേച്ചിക്ക് മാത്രമേ അങ്ങനെയൊരു കഥാപാത്രം ചെയ്യാന്‍ സാധിക്കുകയുള്ളൂ. പക്ഷെ നമുക്ക് ആഗ്രഹിക്കാമല്ലോ. അങ്ങനെ നോക്കുകയാണെങ്കില്‍ ഉള്ളൊഴുക്കിലെ ഉര്‍വശി ചേച്ചിയുടെ കഥാപാത്രം ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ട്,’ ശ്രീയ രമേശ് പറഞ്ഞു.
തനിക്ക് ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അത്തരം കഥാപാത്രങ്ങള്‍ ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. തെലുങ്കില്‍ താന്‍ ചെയ്തത് അത്തരത്തില്‍ ബോള്‍ഡായ കഥാപാത്രങ്ങളാണെന്നും ശ്രീയ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. അത്തരം കഥാപാത്രങ്ങള്‍ എനിക്ക് ചേരുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതാണോ അങ്ങനെയൊരു ചിന്തയുണ്ടാകാന്‍ കാരണമായതെന്ന് എനിക്ക് അറിയില്ല. തെലുങ്കിലൊക്കെ ഞാന്‍ ചെയ്തത് അത്തരത്തില്‍ ബോള്‍ഡായ കഥാപാത്രങ്ങളാണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് കുറച്ചുകൂടി ഈസി ആയിരിക്കുമെന്നും കംഫേര്‍ട്ടബിള്‍ ആയിരിക്കുമെന്നും തോന്നുന്നു,’ ശ്രീയ രമേശ് പറഞ്ഞു.
Content Highlight: Sreeya Remesh Talks About Urvashi And Ullozhukk Movie