ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ ശ്രീശാന്തിന് അഞ്ച് വിക്കറ്റ്. 9.4 ഓവറില്‍ 65 റണ്‍സ് മാത്രം വഴങ്ങിയാണ് ശ്രീശാന്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
ശ്രീശാന്തിന്റെ ബൗളിംഗ് മികവില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഉത്തര്‍പ്രദേശിനെ 283 റണ്‍സില്‍ കേരളം പിടിച്ചുകെട്ടി. 68 റണ്‍സ് നേടിയ അക്ഷ് ദീപ് നാഥാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. 57 റണ്‍സ് നേടിയ പ്രിയം ഗാര്‍ഗും 54 റണ്‍സ് നേടിയ അഭിഷേക് ഗോസ്വാമിയുമാണ് ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
കേരളത്തിന് വേണ്ടി സച്ചിന്‍ ബേബി രണ്ട് വിക്കറ്റ് നേടി. ജലജ് സക്‌സേനയും നിഥീഷ് എം.ഡിയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
ഐ.പി.എല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന്് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയ ശ്രീശാന്ത് സയ്യിദ് മുഷ്താഖ് ടി20 ടൂര്‍ണമെന്റിലൂടെയാണ് കളിക്കളത്തിലേക്ക് സജീവമായി തിരിച്ചെത്തിയത്.
SREESANTH 5 WICKETS! (9.4-0-65-5), Uttar Pradesh 283/10 #KERvUP @paytm #VijayHazareTrophy
— BCCI Domestic (@BCCIdomestic) February 22, 2021
അതേസമയം ഐ.പി.എല്‍ 2021 താരലേലത്തില്‍ ആദ്യം ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്ത് അവസാന ഘട്ടത്തില്‍ പുറത്താവുകയായിരുന്നു.
ഐ.പി.എല്ലില്‍ അവസരം ലഭിച്ചില്ലെങ്കിലും മറ്റു ടൂര്‍ണമെന്റുകളിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ശ്രീശാന്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Sreeshant scores 5 wickets in UP Kerala match in Vijay Hazare Trophy tournament