ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുടെ വിലക്ക് നേരിടുന്ന ശ്രീശാന്തിന് പിന്തുണയുമായി ഭാര്യ ഭുവനേശ്വരി രംഗത്ത്. ദല്ഹി പൊലീസിനേയും ബി.സി.സി.ഐയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയാണ് ട്വിറ്ററിലൂടെ ഭാര്യ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
ബിഗ് ബോസ് മത്സരാര്‍ഥിയായ ശ്രീശാന്ത് താന്‍ കേസിന്റെ കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞിരുന്നു. ഇത് സമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ വഴിയൊരുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്ന് ബി.സി.സി.ഐ സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് ഭാര്യ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യം മുഴുവന്‍ പ്രതിഷേധം അലയടിച്ച നിര്‍ഭയ കേസില്‍ സംഭവിച്ച വീഴ്ച മറച്ചുവെയ്ക്കാനും സമ്മര്‍ദങ്ങളില്‍ നിന്ന് രക്ഷപ്പെടാനും ദല്‍ഹി പോലീസിലെ ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണ് കേസെന്ന് കത്തില്‍ ആരോപിക്കുന്നു.
ഓവറില്‍ 14 റണ്‍ല് വിട്ടുകൊടുക്കാമെന്ന് പറഞ്ഞ് 10 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണം നിഷേധിച്ച ഭുവനേശ്വരി ആ ഓവറില്‍ ശ്രീ എറിഞ്ഞ പന്തുകളെ പറ്റി കമന്റേറ്റര്‍ പറഞ്ഞത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
അദ്യമെറിഞ്ഞ പന്തുകളില്‍ ശ്രീശാന്ത് റണ്‍സൊന്നും വിട്ടുകൊടുത്തട്ടില്ല. 13 റണ്‍സാണ് എതിര്‍ ടീം നേടിത്. ഗില്‍ക്രിസ്റ്റായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായത്. ഭുവനേശ്വരി കത്തില്‍ വ്യക്തമാക്കി.
കോടതി വെറുതെ വിട്ടിട്ടും ബി.സി.സി.ഐ അയയാതെ നില്‍ക്കുകയാണ്. ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. ബി.സി.സി.ഐ.അഴിമതിക്ക് എതിരാണെങ്കില്‍ മുഗ്ധല്‍ കമ്മിറ്റി നല്‍കിയ 13പേരുടെ പേര് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നതിനാലാണ് ടവ്വല്‍ കരുതിയതെന്നും ഭുവനേശ്വരി കുറിച്ചു.