കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ മത്സരത്തില്‍ പരാജയപ്പെട്ട ബാബറും സംഘവും പോയിന്റ് പട്ടികയിലെ ആദ്യ നാലില്‍ നിന്നും പുറത്തുപോയിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിനാണ് പാകിസ്ഥാന്‍ പരാജയം ഏറ്റവുവാങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണറിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും സെഞ്ച്വറി കരുത്തില്‍ 367 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 305 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
🏏 Match Summary 🏏
Pakistan fall short by 62 runs in Bengaluru.
ഈ മത്സരത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പേസറുമായ എസ്. ശ്രീശാന്ത്. പാകിസ്ഥാന്‍ താരങ്ങള്‍ കളിക്കാന്‍ തന്നെ ബുദ്ധിമുട്ടുകയാണെന്നും ഇക്കാരണത്താലാണ് ക്രൗഡ് ടീമിന് എതിരാകുന്നതെന്നും ശ്രീശാന്ത് സ്‌പോര്‍ട്‌സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഗുജറാത്തില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഗുജറാത്ത് ക്രൗഡിന്റെ പെരുമാറ്റത്തെ കുറിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ പരാതിയുന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘നിങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ കാണികള്‍ ആവേശത്തിലാവുകയും കയ്യടിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രകടനം മോശമായാല്‍ വിമര്‍ശനങ്ങള്‍ തേടിയെത്തുകയും ചെയ്യും. ഒരു ടീം എന്ന നിലയില്‍ നിങ്ങള്‍ ഇത് രണ്ടിനും തയ്യാറായി ഇരിക്കണം.
ഇത്തരത്തിലുള്ള സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോഴും നമ്മുടെ ഭാഗം വൃത്തിയായി ചെയ്യാനാണ് മഹി ഭായ് എപ്പോഴും ഞങ്ങളെ ഉപദേശിച്ചിരുന്നത്. ഈ സമ്മര്‍ദം താങ്ങാന്‍ നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യയിലേക്ക് വരരുത്. കാര്യങ്ങള്‍ അത്രയും ലളിതമാണ്. ഇങ്ങോട്ട് വരരുത്, തിരിച്ച് പോവുക. നിങ്ങള്‍ ബുദ്ധിമുട്ടുകയാണ്, അതുപോലെ തന്നെയാണ് നിങ്ങള്‍ കളിക്കുന്നതും,’ ശ്രീശാന്ത് പറഞ്ഞു.
ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനിടെ പാക് സൂപ്പര്‍താരം മുഹമ്മദ് റിസ്വാനെതിരെ ഗുജറാത്ത് ക്രൗഡ് ജയ് ശ്രീറാം മുഴക്കിയിരുന്നു. സംഘ്, വലത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇത് ആഘോഷമാക്കിയപ്പോള്‍ പല കോണുകളില്‍ നിന്നും ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉടലെടുത്തിരുന്നു.
നാല് മത്സരത്തില്‍ നിന്നും രണ്ട് ജയവും രണ്ട് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. ഒക്ടോബര്‍ 23നാണ്പാകിസ്ഥാന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.
Content Highlight: Sreesanth syas that Pakistan should not come to India if it cannot bear the pressure