2011 ലോകകപ്പിന്റെ ഫൈനലില്‍ താന്‍ കളിക്കാന്‍ കാരണം സച്ചിനാണെന്ന് ശ്രീശാന്ത്. മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് താരം ഇക്കാര്യം പറയുന്നത്.
‘2011ല്‍ ലോകകപ്പ് നേടി ടീം സ്റ്റേഡിയം വലം വെക്കുമ്പോള്‍ ഞാനായിരുന്നു പിന്നില്‍ ഇന്ത്യയുടെ കൊടി വീശിയിരുന്നത്. സച്ചിന്‍ ചേട്ടനാണ് എന്നെ ആ ഫൈനല്‍ കളിപ്പിച്ചത്.
ഏപ്രില്‍ 2നായിരുന്നു ഫൈനല്‍. ഏപ്രില്‍ ഒന്നിന് ഏപ്രില്‍ ഫൂള്‍ എന്നൊക്കെ പറഞ്ഞതു പോലെ സെന്റര്‍ വിക്കറ്റില്‍ ബോള്‍ ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ നാളെ കളിക്കുമെന്ന് പറഞ്ഞു.
ഞാനപ്പോള്‍ ചേട്ടാ ഉറപ്പാണോ, ശരിക്കും കളിപ്പിക്കുമോ എന്ന അവസ്ഥയിലായിരുന്നു. സെമി ഫെനലിലും ഇങ്ങനെ പറഞ്ഞിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും പറഞ്ഞിരുന്നു. പക്ഷേ കളിപ്പിച്ചില്ല എന്നൊക്കെ ഞാന്‍ പറയുമ്പോള്‍, ഇല്ല നീ നാളെ കളിക്കും എന്ന് എന്നോട് ഉറപ്പിച്ച് പറയുകയായിരുന്നു.
പിന്നെ ഒക്കെ അത്ഭുതമായിരുന്നു. ഇന്ത്യ ലോകകപ്പ് ജയിക്കുന്നു, ഞാനും അതിന്റെ ഭാഗമാകുന്നു. ആകെ ഒരു സങ്കടമുള്ളത് ടെന്‍ഡുല്‍ക്കര്‍ വിരമിക്കുമ്പോള്‍ ഞാന്‍ ഉണ്ടായിരുന്നില്ല എന്നതാണ്,’ ശ്രീശാന്ത് പറയുന്നു.
2011 മുംബൈ വാങ്കഡെയിലായിരുന്നു ലോകകപ്പ് ഫൈനല്‍. ഫൈനലില്‍ ശ്രീലങ്കയെ 6 വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ രണ്ടാമത് ലോകകപ്പ് സ്വന്തമാക്കിയത്.
ഇതിന് മുന്‍പ് 1983ലായിരുന്നു വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെയും ക്ലെവ് ലോയ്ഡിന്റെയും കരീബിയന്‍ പടയെ മുട്ടു കുത്തിച്ച് കപിലിന്റെ ചെകുത്താന്‍മാര്‍ ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sreesanth says Sachin was the one to make him play in WC finals