| Tuesday, 19th October 2021, 6:15 pm

കാല്ലിസിനൊന്നും നമ്മുടെ ഒരു ബൗണ്‍സര്‍ പോലും നേരിടാന്‍ പറ്റില്ല; ഗില്‍ക്രിസ്റ്റും ബ്രയാന്‍ ലാറയും എന്നെ സംബന്ധിച്ച് ഒന്നുമായിരുന്നില്ല: ശ്രീശാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഗില്‍ക്രിസ്റ്റിനും കാല്ലിസിനുമെതിരെ ബോള്‍ ചെയ്യുമ്പോള്‍ തനിക്ക് യാതൊരു വിധത്തിലുള്ള സമ്മര്‍ദവും തോന്നാറില്ലെന്ന് ശ്രീശാന്ത്. മഴവില്‍ മനോരമയിലെ ഉടന്‍പണം എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.

‘സച്ചിനെ ഔട്ടാക്കിയതോടെയാണ് ശ്രീശാന്ത് എന്ന പേര് ലൈംലൈറ്റില്‍ വന്നത്. സച്ചിനെതിരെ ബോള്‍ ചെയ്തു കഴിയുമ്പോള്‍ ഗില്‍ക്രിസ്റ്റും ലാറയുമൊക്കെ ആരെടാ എന്ന പോലെയായിരുന്നു.

രാഹുല്‍ ദ്രാവിഡ്, ലക്ഷ്മണ്‍, യുവരാജ് സിംഗ്, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, സച്ചില്‍ ടെന്‍ഡുല്‍ക്കര്‍ ഇവര്‍ക്കൊക്കെ വേണ്ടിയാണ് നമ്മള്‍ നെറ്റ്‌സില്‍ ബോള്‍ ചെയ്യുന്നത്. ഇവരെ നെറ്റ്‌സില്‍ ഔട്ടാക്കാന്‍ തന്നെ വര്‍ഷങ്ങളായി ബോള്‍ ചെയ്യണം.

ഇവര്‍ക്ക് ഇങ്ങനെ ബോള്‍ ചെയ്ത് പ്രാക്ടീസ് ആയ നമ്മുടെയൊക്കെ ഒരു ബൗണ്‍സര്‍ പോലും കാല്ലിസിന് കളിക്കാനാവില്ല,’ ശ്രീശാന്ത് പറയുന്നു.

സച്ചിനാണ് ക്രിക്കറ്റില്‍ തന്നെ ഏറെ സ്വാധീനിച്ചതെന്നും, അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം ചെയ്ത ബോളിലാണ് ഒരിക്കല്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാല്ലിസ് ഔട്ടായതെന്നും, ആ ഡെലിവറി ക്രിക്ബസ്സിന്റെ ഏറ്റവും മികച്ച 20 ഡെലിവറികളില്‍ ഒന്നായി മാറിയെന്നും ശ്രീശാന്ത് പറയുന്നു.

2005ലാണ് ശ്രീശാന്ത് ഇന്ത്യന്‍ ജേഴ്‌സിയിലെത്തുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നുമായി 169 വിക്കറ്റുകളാണ് താരം ഇന്ത്യയ്ക്കായി നേടിയത്. 55 റണ്‍സ് വഴങ്ങി 6 വിക്കറ്റ് നേടിയതാണ് ശ്രീശാന്തിന്റെ മികച്ച പ്രകടനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Sreesanth says he feels no pressure when he bowls against Gilchrist and Kallis

We use cookies to give you the best possible experience. Learn more