Advertisement
ബോളിവുഡില്‍ 'കളമൊരുക്കാന്‍' ശ്രീശാന്ത്; അക്‌സര്‍ 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; വീഡിയോ
Movie Day
ബോളിവുഡില്‍ 'കളമൊരുക്കാന്‍' ശ്രീശാന്ത്; അക്‌സര്‍ 2 വിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 29, 05:01 am
Tuesday, 29th August 2017, 10:31 am

 

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ശ്രദ്ധേയമായ വേഷവുമായി അക്‌സര്‍2 വരുന്നു. 2006 ല്‍ പുറത്തിറങ്ങിയ അക്‌സര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതം റോഡ്, അഭിനവ് ശുക്ല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി.സി.സി.ഐ വിലക്കിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കുന്ന ശ്രീശാന്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അക്‌സര്‍2. നേരത്തെ ടീം 5 എന്ന മലയാള ചിത്രത്തില്‍ താരം നായകനായെത്തിയിരുന്നു.


Also Read: ബി.ജെ.പിയെ പിന്തുണച്ചാല്‍ ബലാത്സംഗക്കേസ് ഒഴിവാക്കി തരാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കി; വെളിപ്പെടുത്തലുമായി ഗുര്‍മീതിന്റെ മകള്‍


ഹൈക്കോടതി വിലക്ക് നീക്കിയെങ്കിലും താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് അനിശ്ചിതത്വത്തിലാണ്. ബോളിവുഡില്‍ മികച്ച വിജയം നേടിയിരുന്ന ചിത്രമാണ് അക്‌സര്‍.

ഇമ്രാന്‍ ഹാഷ്മി, ഉദിത ഗോസ്വാമി, ഡിനോ മോറിയ എന്നിവരായിരുന്നു അഭിനയിച്ചിരുന്നത്. രണ്ടാം ഭാഗത്തില്‍ സെറീന്‍ഖാനാണ് നായിക.