' താങ്കളെ സഹോദരാ എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു '; രാജ്യത്തെ വിറ്റവന്‍ എന്ന് വിളിച്ച മുന്‍താരത്തിന് ശ്രീശാന്തിന്റെ മറുപടി
DSport
' താങ്കളെ സഹോദരാ എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു '; രാജ്യത്തെ വിറ്റവന്‍ എന്ന് വിളിച്ച മുന്‍താരത്തിന് ശ്രീശാന്തിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2017, 9:55 am

SREESANTH
കൊച്ചി: കോടതി വിധി അനുകൂലമായിരുന്നിട്ടും ക്രിക്കറ്റ് കളിക്കുന്നതിലുള്ള വിലക്ക് നീക്കാത്ത ബി.സി.സി.ഐയുടെ നിലപാടിനെതിരെ മലയാളി താരം ശ്രീശാന്ത് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ശ്രീയുടെ അമര്‍ഷം ഇനിയും തീര്‍ന്നിട്ടില്ലെന്നാണ് പുതിയ സംഭവങ്ങള്‍ സാക്ഷ്യം പറയുന്നത്.

മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ അംഗവുമായ ആകാശ് ചോപ്രയുടെ ട്വീറ്റിന് ശ്രീ നല്‍കിയ മറുപടി വായിച്ചാലറിയാം ബി.സി.സി.ഐ തന്നോട് പെരുമാറിയ രീതിയോടുള്ള ശ്രീയുടെ നീരസം എത്രയാണെന്ന്.

” അദ്ദേഹം കളിക്കാന്‍ യോഗ്യനാണ്. പക്ഷെ വാതുവെയ്പ്പില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് തിരിച്ചുവരവിന് അവസരം കൊടുക്കാന്‍ പാടില്ല. രാജ്യത്തെയും സ്‌പോര്‍ട്‌സിനേയും സ്വന്തം നേട്ടത്തിനുവേണ്ടി വിറ്റ താരത്തിന് ഇനി അവസരം കൊടുക്കുന്നത് ശരിയല്ല. ” എന്നായിരുന്നു ആകാശ് ചോപ്രയുടെ ട്വീറ്റ്. ശ്രീയുടെ തിരിച്ച് വരവിനെക്കുറിച്ച് ചോദിച്ച ആരാധകനുള്ള മറുപടിയായിരുന്നു ചോപ്രയുടെ ട്വീറ്റ്.

ആകാശ് ചോപ്രയുടെ വാക്കുകളെ വിശ്വസിക്കാന്‍ കഴിയാത്ത ശ്രീശാന്ത് ഉടനെ തന്നെ മറുപടി നല്‍കി. ” നിങ്ങള്‍ക്കെങ്ങനെ ഇങ്ങനെ ഇരട്ടമുഖമുള്ള ആളാകാന്‍ കഴിയുന്നു? താങ്കളെ സഹോദരാ എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു” എന്നായിരുന്നു ശ്രീയുടെ മറുപടി.


Also Read: ചാനല്‍ ചര്‍ച്ചയ്ക്ക് ചൂടേറിയപ്പോള്‍ ബി.ജെ.പി നേതാവിന്റെ നിയന്ത്രണം വിട്ടു ; അവതാരികയും കാണികളും പ്രതിപക്ഷത്തിന്റെ ആളെന്ന് വിളിച്ച് കൂവി നേതാവ് വീഡിയോ കാണാം


വാതു വെയ്പ്പ് കേസില്‍ നിന്നും കുറ്റവിമുക്തനായ ശ്രീ സ്‌കോട്ട്‌ലാന്‍ഡ് ലീഗിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് വീണ്ടും മടങ്ങിയെത്താന്‍ ശ്രമിക്കവെയായിരുന്നു താരത്തിന് എന്‍.ഒ.സി നല്‍കാന്‍ കഴിയില്ലെന്ന നിലപാടുമായി ബി.സി.സി.ഐ രംഗത്തെത്തിയത്.