ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെയ്ക്ക് കേസില്‍ ശ്രീശാന്തിന്റെ ആദ്യ പ്രതികരണം. എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പറഞ്ഞു. ജുഡീഷ്യറിയില്‍ വിശ്വസിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ബി.സി.സി.ഐ വിലക്ക് നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. മക്കോക്ക അടക്കം ഇവര്‍ക്കെതിരെയുള്ള എല്ലാ കുറ്റങ്ങളുമാണ് കോടതി ഇന്ന് റദ്ദാക്കിയിരിക്കുന്നത്.
“ഞാന്‍ ഇതുവരെ കാത്തിരിക്കുകയായിരുന്നു എനിക്ക് ജീവിതം നശിപ്പിക്കാന്‍ താല്‍പര്യമില്ല. എനിക്ക് ക്രിക്കറ്റ് കളിക്കണം. ബി.സി.സി.ഐ എന്നെ പിന്തുണയ്ക്കും. ടീമിന് വേണ്ടി കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.” ശ്രീശാന്ത് പറയുന്നു. ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്നാശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐക്ക് കത്ത് നല്‍കും.
വിലക്ക് നീക്കണമെന്നാശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് കത്ത് നല്‍കുമെന്ന് അജിത് ചാന്ദിലയും പ്രതികരിച്ചു. ശക്തമായി തിരിച്ചുവരുമെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹി പോസീസിന് വലിയ തിരിച്ചടിയാണ് കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്. “എല്ലാ പ്രതികളെയും കേസില്‍ വെറുതെ വിടുന്നു”വെന്ന വിധി പ്രസ്താവം മാത്രമാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അന്താരാഷ്ട്ര ബന്ധങ്ങള്‍ ഐ.പി.എല്‍ വാദുവെയ്പ്പിന് പിന്നിലുണ്ടായി, ദാവുദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക നേതാക്കളുടെ ഇടപെടലുണ്ടായി, വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നു തുടങ്ങിയ കുറ്റങ്ങളായിരുന്നു ദല്‍ഹി പോലീസ് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയത്.