ശ്രീശാന്തിന് ജാമ്യം ലഭിക്കാത്തതിന് പിന്നില്‍ ദുരൂഹതയെന്ന് പിതാവ്
Kerala
ശ്രീശാന്തിന് ജാമ്യം ലഭിക്കാത്തതിന് പിന്നില്‍ ദുരൂഹതയെന്ന് പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2013, 1:42 pm

[]കൊച്ചി: ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ മലയാളി താരം എസ്. ശ്രീശാന്തിന് ജാമ്യം ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ശ്രീശാന്തിന്റെ പിതാവ് ശാന്തകുരമാന്‍ നായര്‍.

ശ്രീക്ക് ജാമ്യം ലഭിക്കാത്തതിന് പിന്നില്‍ ആരുടേയോ ഗൂഢാലോചനയുണ്ട്. ഒരേ കേസില്‍ അറസ്റ്റിലായ മറ്റ് പലര്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ശ്രീശാന്തിനും ജാമ്യം ലഭിക്കേണ്ടതായിരുന്നു.[]

അടുത്ത വെള്ളിയാഴ്ച്ച ശ്രീയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നുണ്ട്. അന്ന് ജാമ്യം ലഭിക്കുമോ എന്ന് നോക്കിയതിന് ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും ശാന്തകുമാരന്‍ നായര്‍ പറഞ്ഞു.

വാതുവെപ്പില്‍ അറസ്റ്റിലായ ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യപ്പനും ബോളിവുഡ് താരം വിന്ദു ധാരാസിങ്ങിനും ജാമ്യം ലഭിച്ചിരുന്നു.

എന്നാല്‍ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുമ്പായി മോക്ക നിയമപ്രകാരവും കേസെടുത്തിരുന്നു. മോക്ക നിയമപ്രകാരം കേസെടുത്താല്‍ ജാമ്യം ലഭിക്കുന്ന കാര്യം കൂടുതല്‍ ബുദ്ധിമുട്ടാണ്.

ദല്‍ഹി പോലീസിന്റെ ധൃതിപ്പെട്ടുള്ള ഈ നടപടിയാണ് ദുരൂഹതയുണ്ടാക്കുന്നത്. ശ്രീശാന്തിന് ജാമ്യം നിഷേധിച്ച് മോക്ക നിയമം ചുമത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എയും അഭിപ്രായപ്പെട്ടു.