ശ്രീശാന്തിന് ജാമ്യമില്ല: മക്കോക്ക നിയമപ്രകാരം കേസ്
DSport
ശ്രീശാന്തിന് ജാമ്യമില്ല: മക്കോക്ക നിയമപ്രകാരം കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th June 2013, 1:54 pm

[]ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പില്‍ അറസ്റ്റിലായ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. സാകേത് ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ശ്രീശാന്തിനെ 14 ദിവസം കൂടി ജൂഡീഷ്യല്‍ ക്സ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. അതേസമയം, ശ്രീശാന്തിനെതിരെ  മക്കോക്ക നിയമപ്രകാരം കേസെടുത്തു.[]

സംഘടതി കുറ്റകൃത്യത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമമാണ് മക്കോക്ക. വാതുവെപ്പില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ പങ്കും ഒത്തുകളിയെ സംഘടിത കുറ്റകൃത്യമായി കണക്കാക്കിയുമാണ് മക്കോക്ക നിയമം ചുമത്തിയിരിക്കുന്നത്.

മക്കോക്ക നിയമപ്രകാരം കേസെടുത്താല്‍ ജാമ്യം ലഭിക്കില്ല. അതേസമയം, കേസില്‍ അറസ്റ്റിലായ ഗുരുനാഥ് മെയ്യപ്പനും വിന്ദുധാരാസിങ്ങിനും ജാമ്യം ലഭിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് സി.ഇ.ഓ ആണ് മെയ്യപ്പന്‍.

കഴിഞ്ഞമാസം 21 നാണ് വിന്ദു ധാരാസിംഗിനെ മുംബൈ െ്രെകംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു മെയ്യപ്പന്‍ പിടിയിലാകുന്നത്. വിന്ദു ധാരാസിങ്ങാണ് തന്നെ വാതുപ്പിലേക്ക് കൊണ്ടുവന്നതെന്ന് ഗുരുനാഥ് മെയ്യപ്പന്‍ പോലീസില്‍ മൊഴിനല്‍കിയിരുന്നു.

ബി.സി.സി.ഐ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്റെ മരുമകനാണ് മെയ്യപ്പന്‍.