| Sunday, 16th May 2021, 1:34 pm

ഉഫ്...രോമാഞ്ചം; ശ്രീശാന്തിന്റെ സിക്‌സും അതിന് ശേഷമുള്ള ബാറ്റ് വീശലുമാണ് തന്നെ ഏറ്റവും കിടിലം കൊള്ളിച്ച പ്രകടനമെന്ന് സ്റ്റെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ താരം ആന്ദ്രെ നെല്ലിനെ ശ്രീശാന്ത് സിക്‌സര്‍ പറത്തിയത് എല്ലാ ക്രിക്കറ്റ് പ്രേമികളുടേയും മനസിലുള്ള രംഗമായിരിക്കും. 2006-ലായിരുന്നു ശ്രീശാന്തിന്റെ സിക്‌സും പിന്നീട് നെല്ലിനെ നോക്കിയുള്ള ബാറ്റ് വീശലും.

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും കിടിലം കൊള്ളിച്ച ഷോട്ടായിരുന്നു അതെന്നാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പറയുന്നത്. ക്രിക് ഇന്‍ഫോയോടായിരുന്നു സ്റ്റെയിന്റെ പ്രതികരണം.

ശ്രീശാന്തിന്റെ ആ സിക്സും പിന്നീടുള്ള ബാറ്റ് വീശിക്കൊണ്ടുള്ള ആഘോഷനൃത്തവും ഐതിഹാസികമാണെന്നാണ് സ്റ്റെയിന്‍ പറഞ്ഞത്.

ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 249 റണ്‍സെടുത്ത് പുറത്തായി. ദക്ഷിണാഫ്രിക്കയെ 89 റണ്‍സിന് എറിഞ്ഞിട്ട് 400 റണ്‍സ് ലീഡ് ലക്ഷ്യമാക്കി നീങ്ങുമ്പോഴായിരുന്നു ശ്രീയുടെ സിക്‌സര്‍.

അവസാന വിക്കറ്റില്‍ ശ്രീശാന്തും വി.ആര്‍.വി സിംഗുമായിരുന്നു ക്രീസില്‍. ആന്ദ്രെ നെല്ലിന്റെ അറുപത്തിനാലാം ഓവറിലാണ് ആരാധകരെ ആവേശത്തിലാക്കിയ സംഭവമുണ്ടായത്.

ആദ്യ പന്തില്‍ റണ്ണൊന്നും നേടാനായില്ല ശ്രീയ്ക്ക്. രണ്ടാമത്തെ പന്തെറിയാന്‍ വന്നപ്പോള്‍ നെല്‍ ശ്രീയെ നോക്കി ചീത്തവിളിച്ച് പ്രകോപിപ്പിക്കാന്‍ നോക്കി. തൊട്ടടുത്ത പന്തില്‍ സിക്‌സ് പറത്തിയാണ് ശ്രീ ഇതിന് മറുപടി നല്‍കിയത്.

അതുകൊണ്ടും തീര്‍ന്നില്ല. സിക്‌സ് നേടിയ ഉടനെ ബാറ്റ് ചുഴറ്റി ശ്രീ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

മൂന്ന് ടെസ്റ്റുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 123 റണ്‍സിന്റെ ചരിത്രവിജയമാണ് സ്വന്തമാക്കിയത്. രണ്ടിന്നിംഗ്സിലുമായി എട്ട് വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് മാന്‍ ഓഫ് ദി മാച്ചായി.

പിന്നീടുള്ള രണ്ട് ടെസ്റ്റിലും തിരിച്ചടിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sreesanth And His Slog Off Andre Nel For 6′ – Dale Steyn Reveals Shot That Gives Him The Chills Everytime

Latest Stories

We use cookies to give you the best possible experience. Learn more