പാചകം ചെയ്യാനറിയാമോ എന്ന അവതാരകന്റെ ചോദ്യത്തിന് നടിയും കല്പനയുടെ മകളുമായ ശ്രീസംഖ്യ നല്കിയ ഉത്തരം ശ്രദ്ധ നേടുന്നു. വേറെ കുടുംബത്തിലേക്ക് പോകുമ്പോള്‍ പാചകമൊക്കെ പഠിക്കേണ്ടേ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ ഏത് കുടുംബത്തിലേക്കാണ് പോകേണ്ടതെന്നും ഇപ്പോഴേ അതൊന്നും പഠിക്കേണ്ട ആവശ്യമില്ലെന്നുമാണ് ശ്രീസംഖ്യ പറഞ്ഞത്. മൂവി വേള്‍ഡ് മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീസംഖ്യ
അവതാരകന്- പാചകം ചെയ്യുമോ?
ശ്രീസംഖ്യ- ഇല്ല
അവതാരകന്- എവിടെയെക്കെയോ പോവാനുള്ളതാണ് കേട്ടോ
ശ്രീസംഖ്യ- എങ്ങോട്ടാണ് പോകേണ്ടത്? വെള്ളം തിളപ്പിച്ച് കുടിക്കാനുള്ള വഴി എനിക്കറിയാം. ബാക്കിയുള്ള ആളുകള്‍ക്ക് ഉണ്ടാക്കി കൊടുക്കാന്‍ എനിക്ക് പറ്റില്ല. ഉണ്ടാക്കി കൊടുക്കുന്നുമില്ല.
അവതാരകന്- വേറെ കുടുംബത്തിലേക്ക് പോകുമ്പോള്‍ പാചകമൊക്കെ പഠിക്കേണ്ടേ?
ശ്രീസംഖ്യ- ഏത് കുടുംബത്തിലേക്ക്? അത് പോവുമ്പോഴല്ലേ. ഇപ്പൊഴേ അതൊക്കെ പഠിക്കണ്ട. അടുക്കളേല് കേറുന്ന പരിപാടി ഇല്ല. ആവശ്യമില്ലാത്ത എക്സ്ട്രാ ജോലി നമുക്ക് പറ്റില്ല. കഴിക്കുക, കിടക്കുക, പണി കഴിയുക. ഞാന്‍ ഉണ്ടാക്കാന്‍ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷേ ആ സമയത്ത് ആര്‍ക്കും ഇഷ്ടപ്പെടില്ല.
അതേസമയം ശ്രീസംഖ്യ ആദ്യമായി നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.
വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം രവീന്ദ്ര ജയനാണ് സംവിധാനം ചെയ്യുന്നത്. നടി ഉര്‍വശിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സ്കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകയായ സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീ സംഖ്യ അഭിനയിക്കുന്നത്.
ഇന്ദ്രന്‍സ്, ഷമ്മി തിലകന്, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, മധുപാല്‍, സോഹന്‍ സീനു ലാല്‍, അരുണ്‍ ദേവസ്യ, വി.കെ. ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: Sreesankmi’s answer to the host’s question about whether she knows how to cook