| Tuesday, 3rd October 2023, 10:53 pm

അമ്മ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അതാണ്: ശ്രീസംഖ്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്‍പന ചെയ്തതില്‍ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമേതാണെന്ന് പറയുകയാമണ് മകള്‍ ശ്രീസംഖ്യ. കുടുംബകോടതി എന്ന ചിത്രത്തിലെ ഗുണ്ടൂര്‍ പാര്‍വതി എന്ന കഥാപാത്രമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ശ്രീസംഖ്യ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീസംഖ്യ.

‘തമിഴിലും മലയാളത്തിലുമെല്ലാമുള്ള സിനിമ കണ്ടിട്ടുണ്ട്. ഗുണ്ടൂര്‍ പാര്‍വതി എന്ന കഥാപാത്രമാണ് കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടത്. ആ ബോഡി ലാംഗ്വേജൊക്കെ വ്യത്യസ്തമാണ്. കുറേ കഥാപാത്രമുണ്ട്. എന്നാലും എനിക്ക് ആ കഥാപാത്രം ഭയങ്കര പവര്‍ഫുള്ളായി തോന്നി. എപ്പോഴും ചെയ്യുന്നത് പോലെയല്ലായിരുന്നു. കോമഡിയാണെങ്കിലും സ്‌ട്രോങ്ങായ വേരിയേഷനുണ്ടായിരുന്നു.

ചെറുപ്പം മുതല്‍ തന്നെ ആളുകള്‍ എന്നോട് അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിക്കാറുണ്ട്. എന്റെ അമ്മമാര്‍ ഒരിക്കലും എന്നോട് സിനിമയിലേക്ക് വരരുത് എന്ന് പറഞ്ഞിട്ടില്ല. നെഗറ്റീവായി സിനിമയെ പറ്റി ഒന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് അവിടെ നിന്നും പോസിറ്റീവ് ഫീഡ്ബാക്കും പോസിറ്റീവ് എക്‌സ്പീരിയന്‍സും മാത്രമേ ലഭിച്ചിട്ടുള്ളൂ,’ ശ്രീസംഖ്യ പറഞ്ഞു.

ശ്രീസംഖ്യ ആദ്യമായി നായികയാവുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. വിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം രവീന്ദ്ര ജയനാണ് സംവിധാനം ചെയ്യുന്നത്. ഉര്‍വശിയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഫുട്ബോള്‍ പരിശീലകയായ സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീ സംഖ്യ അഭിനയിക്കുന്നത്.

ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍, ജോണി ആന്റണി, രണ്‍ജി പണിക്കര്‍, മധുപാല്‍, സോഹന്‍ സീനു ലാല്‍, അരുണ്‍ ദേവസ്യ, വി.കെ. ബൈജു, കലാഭവന്‍ ഹനീഫ്, ബാലാജി ശര്‍മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Sreesamkhya talks her favorite character of Kalpana

We use cookies to give you the best possible experience. Learn more