| Monday, 30th July 2018, 8:44 am

ഹൈന്ദവ സംഘടനകളുടെ ഹര്‍ത്താല്‍; ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടങ്കലിന്റെ ഭാഗമായാണിത്.

ഇദ്ദേഹം വിവിധ സ്റ്റേഷനുകളില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ഇന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ബാധിച്ചില്ല. ബസുകള്‍ പതിവ് സര്‍വീസ് നടത്തുന്നുണ്ട്. എം.ജി സര്‍വകലാശാല പരീക്ഷകള്‍ക്കൊന്നും മാറ്റമില്ല. അയ്യപ്പ ധര്‍മസേന, ഹനുമാന്‍ സേന ഭാരത് തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ALSO READ: കോടതി ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തില്‍ ആര്‍.എസ്.എസ് പരിപാടി; ഒത്താശ ചെയ്ത് പൊലീസ്

നേരത്തെ ഹര്‍ത്താലിനോടു സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു പതിവു പോലെ സര്‍വീസ് നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആര്‍.ടി.സി പതിവു പോലെ സര്‍വീസ് നടത്തുമെന്നു കോട്ടയം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സോണിന്റെ ട്രാഫിക് ഓഫിസര്‍ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്നു കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു അറിയിച്ചിട്ടുണ്ട്.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വവും അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more