| Monday, 17th July 2017, 7:07 pm

'ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടി'; 'രാമഭക്തര്‍ ഉയര്‍ത്തേണ്ടത് കാവിക്കൊടിയല്ല ചെങ്കൊടിയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വിശ്വഭദ്രാനന്ദ ശക്തിബോധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീരാമന്‍ ഏന്തിയിരുന്നത് കാവിക്കൊടിയല്ല ചെങ്കൊടിയാണെന്ന് വിശ്വഭദ്രാനന്ദ ശക്തിബോധി. കര്‍ക്കടകമാസത്തിന്റെ തുടക്കത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിശ്വഭദ്രാനന്ദ ബോധിയുടെ പ്രസ്താവന. അദ്ധ്യാത്മ രാമായണത്തിലെ ഒന്നാം അദ്ധ്യായമായ ബാലകാണ്ഡത്തില്‍ 1478 ാം വരിയിലാണ് ശ്രീരാമന്റേത് ചെങ്കൊടിക്കൂറയാണെന്നു പ്രസ്താവ്യമുളളതെന്നാണ് അദ്ദേഹം പറഞ്ഞത്.

ശ്രീരാമ ഭക്തന്മാര്‍ കാവി കൊടിയല്ല ഏന്തേണ്ടെതെന്നും അതിനുപകരം ചെങ്കൊടിയാണെന്നും വിശ്വഭദ്രാനന്ദ ബോധി പറയുന്നു.ഫെയ്‌സ് ബുക്ക് പോസ്റ്റിന് താഴെ വന്‍ വിമര്‍ശനമാണ് വന്ന് കൊണ്ടിരിക്കുന്നത്.
വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ഫെയ്സ്ബുക്ക് സ്റ്റാറ്റസിന്റെ പൂര്‍ണരൂപം
ചെങ്കൊടിയേന്തിയ രാമന്‍ ശ്രീരാമന്‍ ഏന്തിയിരുന്നത് ചെങ്കൊടിയാണ്; കാവിക്കൊടിയല്ല എന്നു അദ്ധ്യാത്മരാമായണം വ്യക്തമാക്കുന്നു. അദ്ധ്യാത്മ രാമായണത്തിലെ ഒന്നാം അദ്ധ്യായമായ ബാലകാണ്ഡത്തില്‍ 1478 ാം വരിയിലാണ് ശ്രീരാമന്റേത് ചെങ്കൊടിക്കൂറയാണെന്നു പ്രസ്താവ്യമുളളത്. “” ചെങ്കൊടിക്കൂറകള്‍കൊണ്ടങ്കിത ധ്വജങ്ങളും കുങ്കുമമലയജകസ്തൂരി ഗന്ധത്തോടും”” കൂടിയാണ് സീതാസ്വയംവരം കഴിഞ്ഞു രാമന്‍ അയോധ്യയിലേക്ക് മടങ്ങുന്നതെന്നു എഴുത്തച്ഛന്‍ എഴുതുന്നു..അതിനാല്‍ അദ്ധ്യാത്മരാമായണം വായിക്കുന്ന രാമഭക്തര്‍ കാവിക്കൊടിയല്ല ചെങ്കൊടിയാണ് ആവേശത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ടത്.

We use cookies to give you the best possible experience. Learn more