കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ശ്രീരാമന്‍ കൊയ്യോന്‍. ബാലുശേരിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം സമീപിച്ചിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്ന് താന്‍ അറിയിക്കുകയായിരുന്നെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോടു പറഞ്ഞു.
അരിപ്പ ഭൂസമര മുഖത്ത് നില്‍ക്കുന്നയാളാണ് ഞാന്‍. സമരത്തിന് എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുണ്ട്. ബി.ജെ.പിയും സമരത്തിനു പിന്തു നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി മത്സരരംഗത്ത് ഇറങ്ങുന്നത് സമരത്തെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി വളരെയേറെ അടുപ്പമുണ്ട്. അദ്ദേഹവുമായുള്ള വ്യക്തി ബന്ധമാണ് സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ തന്റെ പേര് പരിഗണിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. വളരെയേറെ മനുഷ്യത്വവും സാമൂഹ്യധാര്‍മ്മിക ബോധവുമുള്ള വ്യക്തിയാണ് കുമ്മനമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ അധികാര സ്ഥാനങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുകയെന്ന സമീപനമാണ് കേരളത്തിലെ ഇടതുവലതു മുന്നണികള്‍ സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തിലെ ബി.ജെ.പി ഇത്തരം ആളുകളുടെ പിന്തുണ കൂടി നേടി അധികാരത്തിലെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംവരണ സീറ്റുകളില്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ദളിതരെ മത്സരിപ്പിക്കുന്നത്. കേരളത്തില്‍ ഒരു ദളിത് മുഖ്യമന്ത്രിയോ റവന്യൂ മന്ത്രിയോ ഒനും ഉണ്ടാവുന്നില്ല. പട്ടികജാതി വകുപ്പില്‍ അവരെ ഒതുക്കുകയാണ് റ്റെ്യ്യുന്നത്. ജനറല്‍ സീറ്റുകളിലും ബി.ജെ.പി ദളിതരെ മത്സരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടു. അത് പ്രാവര്‍ത്തിിക മാക്കിയില്ലെങ്കില്‍ അത് കേരളത്തില്‍ പൊതുവെ എല്ലാ പാര്‍ട്ടികളും സ്വീകരിക്കുന്ന സമീപനം പോലയേ കാണാനാവൂഎന്നും അദ്ദേഹം പറഞ്ഞു.