കലാസാംസ്‌കാരികം, ചലച്ചിത്ര, സാഹിത്യ മേഖലകളില്‍ അത്യപൂര്‍വ്വമായ പ്രതിഭ കൊണ്ട് മലയാളികളുടെ യശ്ശസ്സുയര്‍ത്തിയ വ്യക്തിയാണ് എം.ടി വാസുദേവന്‍നായര്‍. അദ്ദേഹത്തിന്റെ പ്രതിഭയെ ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കാനാകില്ലെന്നു മനസിലാക്കണം.
കൊച്ചി: പുരോഗമന കലാസാഹിത്യ സംഘകാരന്‍ എന്നു തന്നെ വിശേഷിപ്പിച്ചാല്‍ വിഷം കുടിക്കുമെന്ന് പറഞ്ഞ സാഹിത്യകാരന്‍ ടി. പത്മനാഭനു മറുപടിയുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. തന്റെ സ്ഥാനത്തിലും അംഗീകാരത്തിലും കുറവു വരുന്നു എന്നു തോന്നുമ്പോഴാണോ സാഹിത്യകാരന്മാര്‍ നയപരമായ വിയോജിപ്പ് പുറത്തെടുക്കേണ്ടതെന്നായിരുന്നു ശ്രീരാമകൃഷ്ണന്‍ ചോദിച്ചത്.
ഇടപ്പള്ളിയില്‍ പ്രൊഫ. എസ് ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രൊഫ. എം.കെ സാനുവിനെ സമര്‍പ്പിച്ചു സംസാരിക്കവേയാണ് സ്പീക്കര്‍ പത്മനാഭന്റെ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്. കെ.പി.ജി നമ്പൂതിരിയെപ്പോലുള്ളവരെ മഹാകവിയായി വിശേഷിപ്പിച്ചു എന്നതാണ് പു.ക.സയെ വിമര്‍ശിക്കാന്‍ പത്മനാഭനെ പ്രേരിപ്പിച്ചതെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
“അഭിപ്രായം പറയാനുള്ള സ്വാതന്ത്രം അദ്ദേഹത്തിനുണ്ട്. എന്നാല്‍ വിയോജിപ്പുകളുടെ അടിസ്ഥാനം വ്യക്തിപരമായ ഇഷ്ടവും ലാഭേച്ഛയുമാണോ എന്ന് ചിന്തിക്കണം. കലാസാംസ്‌കാരികം, ചലച്ചിത്ര, സാഹിത്യ മേഖലകളില്‍ അത്യപൂര്‍വ്വമായ പ്രതിഭ കൊണ്ട് മലയാളികളുടെ യശ്ശസ്സുയര്‍ത്തിയ വ്യക്തിയാണ് എം.ടി വാസുദേവന്‍നായര്‍. അദ്ദേഹത്തിന്റെ പ്രതിഭയെ ചെളിവാരിയെറിഞ്ഞ് ഇല്ലാതാക്കാനാകില്ലെന്നു മനസിലാക്കണം. എം.ടിക്ക് ഇപ്പോള്‍ പിന്തുണ ആവശ്യമുള്ള കാലഘട്ടമാണ്. പിന്തുണക്കേണ്ട ഉത്തരവാദിത്തം മലയാളി സമൂഹത്തിനുണ്ട്. അങ്ങനെയുള്ളപ്പോള്‍, എം.ടി ആരുടെയും വിരോധിയല്ലെന്നും മറ്റുമുള്ള പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നെന്നും” ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Dont miss ബി.ജെ.പി പറഞ്ഞു പറ്റിച്ചു; ആ നെറികേടിന്റെ തിക്തഫലം അവരനുഭവിക്കും: സി.കെ ജാനു
കോഴിക്കോട് നടന്ന സാഹിത്യോല്‍സവത്തിലായിരുന്നു പത്മനാഭന്‍ എം.ടിക്കും പുരോഗമന കലാ സാഹിത്യസംഘത്തിനുമെതിരെ രംഗത്ത് സംസാരിച്ചിുന്നത്. എം.ടി മോദി വിരുദ്ധനല്ലെന്നും കമലിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ അരികുപറ്റുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും പത്മനാഭന്‍ പറഞ്ഞിരുന്നു.