സിനിമയിലൂടെയും സീരിയലിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് ശ്രീറാം രാമചന്ദ്രന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ വിസ്മയയുടെ പാഠ പുസ്തകത്തിലെ ഒരു ഭാഗമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
ഐ കാന്‍ (i can ) എന്ന പദം ഉപയോഗിച്ച് മകള്‍ എഴുതിയ പാപുസ്തകത്തിന്റെ പേജ് ആണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഐ കാന്‍ സിംഗ് ( എനിക്ക് പാട്ടു പാടാം), ഐ കാന്‍ ഡാന്‍സ് (എനിക്ക് നൃത്തം ചെയ്യാം), ഐ കാന്‍ ക്ലൈംബ് (എനിക്ക് കയറാം), ഐ കാന്‍ ക്രൈ (എനിക്ക് കരയാന്‍ കഴിയും), ഐ കാന്‍ സ്ലീപ് (എനിക്ക് ഉറങ്ങാന്‍ കഴിയും) എന്നിങ്ങനെയെല്ലാം പാഠപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
തൊട്ടടുത്ത വരിയില്‍ ഐ കനോട്ട് ബി ഗുഡ് ഗേള്‍, ബട്ട് ഐ കാന്‍ ഡാന്‍സ് (എനിക്ക് ഒരു നല്ല പെണ്‍കുട്ടി ആവാന്‍ കഴിയില്ലായിരിക്കും, പക്ഷെ എനിക്ക് ഡാന്‍സ് കളിക്കാന്‍ കഴിയും)എന്നാണ് വിസ്മയ എഴുതിയിരിക്കുന്നത്.
താഴെ ഐ കനോട്ട് ബി പഠിപ്പിസ്റ്റ്, ബട്ട് ഐ കാന്‍ കളര്‍ (എനിക്ക് ഒരു പഠിപ്പിസ്റ്റ് ആവാന്‍ കഴിയില്ല, പക്ഷെ എനിക്ക് കളര്‍ ചെയ്യാന്‍ പറ്റും), ഐ കനോട്ട് ബി ബോയ്, ബട്ട് ഐ കാന്‍ അടിപിടി (എനിക്ക് ആണ്‍കുട്ടി ആവാന്‍ കഴിയില്ല, പക്ഷെ അടിപിടി കൂടാന്‍ കഴിയും എന്നും വിസ്മയ എഴുതിയിരിക്കുന്നു. പേജിന് താഴെ തനിക്ക് സ്വയം നിറയെ സ്റ്റാറുകളും വരച്ചിട്ടുണ്ട്.
ശ്രീറാമിന്റെ പേജിന് താഴെ മകളെ പിന്തുണച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിഷ്‌കളങ്കമായും ആത്മാര്‍ത്ഥമായുമാണ് കുട്ടി എഴുതിയിരിക്കുന്നതെന്നാണ് ഒരു കമന്റ്. ‘എവള്‍ പുലിയാണ് കേട്ടോ’ എന്നാണ് മറ്റൊരു കമന്റ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Sreeram Ramachandran shares her daughters writing with ‘I Can’