സിനിമയിലൂടെയും സീരിയലിലൂടെയും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് ശ്രീറാം രാമചന്ദ്രന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ വിസ്മയയുടെ പാഠ പുസ്തകത്തിലെ ഒരു ഭാഗമാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
ഐ കാന്‍ (i can ) എന്ന പദം ഉപയോഗിച്ച് മകള്‍ എഴുതിയ പാപുസ്തകത്തിന്റെ പേജ് ആണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ഐ കാന്‍ സിംഗ് ( എനിക്ക് പാട്ടു പാടാം), ഐ കാന്‍ ഡാന്‍സ് (എനിക്ക് നൃത്തം ചെയ്യാം), ഐ കാന്‍ ക്ലൈംബ് (എനിക്ക് കയറാം), ഐ കാന്‍ ക്രൈ (എനിക്ക് കരയാന്‍ കഴിയും), ഐ കാന്‍ സ്ലീപ് (എനിക്ക് ഉറങ്ങാന്‍ കഴിയും) എന്നിങ്ങനെയെല്ലാം പാഠപുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
തൊട്ടടുത്ത വരിയില്‍ ഐ കനോട്ട് ബി ഗുഡ് ഗേള്‍, ബട്ട് ഐ കാന്‍ ഡാന്‍സ് (എനിക്ക് ഒരു നല്ല പെണ്‍കുട്ടി ആവാന്‍ കഴിയില്ലായിരിക്കും, പക്ഷെ എനിക്ക് ഡാന്‍സ് കളിക്കാന്‍ കഴിയും)എന്നാണ് വിസ്മയ എഴുതിയിരിക്കുന്നത്.
താഴെ ഐ കനോട്ട് ബി പഠിപ്പിസ്റ്റ്, ബട്ട് ഐ കാന്‍ കളര്‍ (എനിക്ക് ഒരു പഠിപ്പിസ്റ്റ് ആവാന്‍ കഴിയില്ല, പക്ഷെ എനിക്ക് കളര്‍ ചെയ്യാന്‍ പറ്റും), ഐ കനോട്ട് ബി ബോയ്, ബട്ട് ഐ കാന്‍ അടിപിടി (എനിക്ക് ആണ്‍കുട്ടി ആവാന്‍ കഴിയില്ല, പക്ഷെ അടിപിടി കൂടാന്‍ കഴിയും എന്നും വിസ്മയ എഴുതിയിരിക്കുന്നു. പേജിന് താഴെ തനിക്ക് സ്വയം നിറയെ സ്റ്റാറുകളും വരച്ചിട്ടുണ്ട്.