സിജു വില്‍സനെ നായകനാക്കി പി.ജി. പ്രേംലാല്‍ സംവിധാനം ചെയ്ത ‘പഞ്ചവത്സര പദ്ധതി’ കണ്ട ശേഷം സിനിമ തനിക്ക് ഇഷ്ടപ്പെട്ടെന്നും ഈ സാമൂഹിക പ്രസക്തിയുള്ള സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമയാണെന്നും നടന്‍ ശ്രീനിവാസന്‍.
ചിത്രത്തിന്റെ സംവിധായകനായ പി.ജി. പ്രേംലാലിന്റെ അടുത്ത സുഹൃത്തും സിനിമാ മേഖലയിലെ മെന്ററുമാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ നായകനാക്കി ആത്മകഥ, ഔട്ട് സൈഡര്‍ എന്നീ സിനിമകള്‍ പ്രേംലാല്‍ നേരത്തെ സംവിധാനം ചെയ്തിരുന്നു.
കൃഷ്ണേന്ദു എ. മേനോന്‍ ആണ് പഞ്ചവത്സര പദ്ധതിയില്‍ നായികയായി എത്തിയത്. ചിത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്‌മാനാണ് നിര്‍വഹിച്ചത്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി. അനില്‍കുമാറാണ് ചിത്രത്തിന്റെ നിര്‍മാണം.
പി.പി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് പഞ്ചവത്സര പദ്ധതിയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പഞ്ചവത്സര പദ്ധതിയുടെ അണിയറ പ്രവര്‍ത്തകര്‍: ഡി.ഒ.പി – ആല്‍ബി, എഡിറ്റര്‍ – കിരണ്‍ ദാസ്, ലിറിക്സ് – റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട് – ത്യാഗു തവനൂര്‍, മേക്കപ്പ് – രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റണ്ട്‌സ് – മാഫിയ ശശി, വസ്ത്രാലങ്കാരം – വീണ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജിനു പി.കെ.
സൗണ്ട് ഡിസൈന്‍ – ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സ് – സിനോയ് ജോസഫ്, വി.എഫ്.എക്‌സ് – അമല്‍, ഷിമോന്‍ എന്‍.എക്‌സ് (മാഗസിന്‍ മീഡിയ), ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – എ.കെ. രജിലേഷ്, അസോസിയേറ്റ് ഡയറക്ടര്‍ – രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍ – ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ് – ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍ – ആന്റണി സ്റ്റീഫന്‍, പി.ആര്‍.ഒ – പ്രതീഷ് ശേഖര്‍.
Content Highlight: Sreenivasan Talks About Panchavalsara Padhathi Movie