കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. ചിത്രത്തില്‍ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
കുറച്ച് നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു ശ്രീനിവാസന്റേത്. എന്നാല്‍ ആ കഥാപാത്രം മോഹന്‍ലാല്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന് പറയുകയാണ് ശ്രീനിവാസന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തല്‍.
‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയില്‍ ഞാന്‍ ഒരു തരികിട ക്യാരക്ടറായിട്ടാണ് അഭിനയിക്കുന്നത്. ഒരു ഹിന്ദി സിനിമയുടെ റിമേക്കായിരുന്നു ആ ചിത്രം.
നാസിറുദ്ദിന്‍ ഷായായിരുന്നു ഹിന്ദിയില്‍ നായകന്‍. ആ കഥാപാത്രം താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിലെ തരികിട കഥാപാത്രത്തിന്റെ റോള്‍ മോഹന്‍ലാലിന് നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
ഷൂട്ടിംഗിന്റെ തലേദിവസം ഞാനും പ്രിയദര്‍ശനും മോഹന്‍ലാലും കൂടിയിരുന്ന് സംസാരിക്കുകയായിരുന്നു. ഈ തരികിട ക്യാരക്ടര്‍ ചെയ്യാന്‍ മോഹന്‍ലാലിന് താല്‍പ്പര്യമുണ്ടായിരുന്നില്ല’, ശ്രീനിവാസന്‍ പറഞ്ഞു.
ശ്രീനിവാസന്‍ തിരക്കഥയെഴുതിയ ചിത്രം 1988 ലായിരുന്നു പുറത്തിറങ്ങിയത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍, രഞ്ജിനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
1983ല്‍ പുറത്തിറങ്ങിയ കഥ എന്ന ഹിന്ദി സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്ന സാസാ ആനി കസവ് എന്ന മറാത്തി നാടകത്തെ അടിസ്ഥാനമാക്കിയുള്ള കഥയായിരുന്നു മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന ചിത്രത്തിന് പശ്ചാത്തലമായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Sreenivasan Talks About Mukundetta Sumitra Vilikkunnu Film