കൈ തന്നിട്ട് പറഞ്ഞു, എന്റെ പേര് മമ്മൂട്ടി, ഇതില്‍ അഭിനയിക്കാന്‍ വന്നതാണ്, അന്ന് ചാന്‍സ് ചോദിച്ചെങ്കിലും കിട്ടിയില്ല; മമ്മൂട്ടിയെന്ന ചെറുപ്പക്കാരനെ ആദ്യമായിക്കണ്ട ശ്രീനിവാസന്‍
എം.ടി തിരക്കഥ എഴുതിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഷൊര്‍ണ്ണൂര്‍ എത്തിയപ്പോള്‍ ഉണ്ടായ അനുഭവമാണ് ശ്രീനിവാസന്‍ പറയുന്നത്. അവിടെവെച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരന്‍ തന്റടുത്ത് വന്ന് പരിചയപ്പെടുകയായിരുന്നുവെന്നും അയാളാണ് പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആയി അറിയപ്പെട്ടതെന്നും കൈരളിയുടെ ഒരു പരിപാടിയില്‍ ശ്രീനിവാസന്‍ പറയുന്നു. ആദ്യ കാഴ്ചയില്‍ ആ ചെറുപ്പക്കാരന്‍ തന്നോട് സംസാരിച്ച കാര്യങ്ങളെക്കുറിച്ചും ശ്രീനിവാസന്‍ പറഞ്ഞു.
ഹലോ മിസ്റ്റര്‍ ശ്രീനിവാസന്‍, നിങ്ങള്‍ മണിമുഴക്കത്തില്‍ അഭിനയിക്കാന്‍ എറണാകുളത്ത് വന്നപ്പോള്‍ ഞാനും അവിടെ വന്നിരുന്നു. സംവിധായകനോട് ചാന്‍സ് ചോദിച്ചെങ്കിലും കിട്ടിയില്ല. നിങ്ങളുടെ വീട് പാട്യത്തല്ലേ, നിങ്ങളുടെ അച്ഛനും അമ്മയും അധ്യാപകരല്ലേ, മട്ടന്നൂര്‍ എന്‍.എസ്.എസ് കോളേജിലല്ലേ നിങ്ങള്‍ പഠിച്ചത്. ഇങ്ങനെ ഒറ്റ ശ്വാസത്തില്‍ അയാള്‍ ഇതെല്ലാം പറഞ്ഞു നിര്‍ത്തി. ശ്രീനിവാസന്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.
ഇത്രയും പറഞ്ഞ് കഴിഞ്ഞതിന് ശേഷം തനിക്ക് കൈ തന്നിട്ട് എന്റെ പേര് മമ്മൂട്ടി. ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണെന്ന് ചെറുപ്പക്കാരന്‍ പറഞ്ഞുവെന്നും ശ്രീനിവാസന്‍ ഓര്‍ത്തെടുത്തു.
തന്നെക്കുറിച്ച് താന്‍ പോലും മറന്ന പല കാര്യങ്ങളും ആ ചെറുപ്പക്കാരന്‍ പറഞ്ഞ് കേട്ടപ്പോള്‍ അത്ഭുതം തോന്നിയെന്നും ശ്രീനിവാസന്‍ പറയുന്നു. തന്റെ മാത്രമല്ല മലയാള സിനിമയിലെ മിക്ക ആളുകളുടെയും കുടുംബചരിത്രം അയാള്‍ക്കറിയാമെന്ന് പിന്നീടാണ് മനസ്സിലായതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക