സിനിമ നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ ശ്രീനിവാസന്‍. കൈരളിയിലെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലാണ് ശ്രീനിവാസന്‍ അനുഭവങ്ങള്‍ തുറന്നു പറയുന്നത്.
ഒരിക്കല്‍ പ്രിയദര്‍ശനും മോഹന്‍ലാലും ശങ്കറും നിര്‍മാതാവ് ആനന്ദുമെല്ലാം ചേര്‍ന്ന് സിനിമ നിര്‍മിക്കാന്‍ ഒരുങ്ങിയെന്നും അങ്ങനെ താനും ഒരു നിര്‍മാതാവായി മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു. ചിദംബരം സിനിമയില്‍ അഭിനയിച്ചതിന് കിട്ടിയ കാശാണ് ആദ്യം നിര്‍മാതാവ് ആവാന്‍ തീരുമാനിച്ചപ്പോള്‍ ചിലവഴിച്ചതെന്നും ശ്രീനിവാസന്‍ പറയുന്നു.
എല്ലാവരും ചേര്‍ന്ന് സിനിമ നിര്‍മിക്കാമെന്നുള്ള എഗ്രിമെന്റില്‍ ഒപ്പിട്ടതിന് ശേഷം ഒരു പാര്‍ട്ടിയുണ്ടായെന്നും പാര്‍ട്ടിയില്‍ ഗാന്ധിമതി ബാലന്‍ എന്ന ഡിസ്ട്രിബ്യൂട്ടര്‍ ബിയര്‍ ഗ്ലാസുമായി എണീറ്റ് നിന്ന് നമ്മള്‍ ഈ നായന്മാരുടെ സംരംഭം വന്‍ വിജയമാവട്ടെ എന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു.
അപ്പോള്‍ താന്‍ നായരാണോ എന്ന സംശയത്തോടെ മണിയന്‍പിള്ളരാജുവും പ്രിയദര്‍ശനും നോക്കിയെന്നും അവരോട് തന്റെ അച്ഛന്‍ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. ഇതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായെന്നും അമ്മ നമ്പ്യാരാണെന്ന് പറഞ്ഞാല്‍ നായര്‍ തന്നെയാണെന്ന് പറഞ്ഞ് ഗാന്ധിമതി ബാലന്‍ വീണ്ടും ചിയേഴ്‌സ് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.
എന്നാല്‍ പിന്നീടൊരിക്കല്‍ മോഹന്‍ലാല്‍ തന്നോട് അമ്മ നമ്പ്യാരാണോ എന്ന് ചോദിച്ചുവെന്നും ആണെന്ന് പറഞ്ഞപ്പോള്‍ വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചുവെന്നും പരിപാടിയില്‍ ശ്രീനിവാസന്‍ പറഞ്ഞു. താന്‍ എന്തുകൊണ്ട് ഇക്കാര്യം ഇതുവരെ പുറത്തു പറഞ്ഞില്ലെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ തന്റെ അമ്മ നമ്പ്യാരല്ല എന്ന് ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലല്ലോ എന്നാണ് താന്‍ മറുപടി പറഞ്ഞതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക