| Saturday, 31st December 2022, 1:30 pm

ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍, ആശംസകളുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസനുമൊത്തുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ പങ്കാളി ലേഖ.
ശ്രീനിവാസനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമൊപ്പം കൊച്ചിയിലെ ക്രൗണ്‍ പ്ലാസയില്‍ നിന്നുമെടുത്ത ചിത്രമാണ് ലേഖ പങ്കുവെച്ചത്. താരത്തിനും കുടുംബത്തിനുമൊപ്പം ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷമാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതെന്നാണ് ലേഖ ഫേസ്ബുക്കില്‍ കുറിച്ചത്.

അവര്‍ പങ്കുവെച്ച ചിത്രത്തില്‍ ഷീണിതനായി ഇരിക്കുന്ന ശ്രീനിവാസന് ആശംസകള്‍ അറിയിച്ചും ആരാധകരും എത്തിയിട്ടുണ്ട്. ആ ചിത്രം സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ‘ശ്രീനിയേട്ടനെ കാണുമ്പോള്‍ സങ്കടം തോന്നുന്നു ശ്രീനിയേട്ടന്റെ കൂടെ ഫോട്ടോ എടുത്തതില്‍ സന്തോഷിക്കുന്നു’ ‘ഗ്രേറ്റ് പിക്ച്ചര്‍’ ‘ശ്രീനിവാസന് വയസായോ’ ‘ശ്രീനിവാസന്‍ ചേട്ടന് ദൈവം ദീര്‍ഘായുസ് നല്‍കട്ടെ, നല്ല ആരോഗ്യവും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു’ തുടങ്ങിയ കമന്റുകളാണ് ലേഖ പങ്കുവെച്ച ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.

അടുത്തിടെയായിരുന്നു ശ്രീനിവാസന് ബൈപ്പാസ് സര്‍ജ്ജറി കഴിഞ്ഞത്. ട്രിപ്പിള്‍ വെസല്‍ രോഗമുണ്ടെന്ന് ആന്‍ജിയോഗ്രാമില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സര്‍ജറി നടത്തിയത്. ആ സമയങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫോട്ടോസ് വലിയ രീതിയിലുള്ള ആശങ്ക ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചിരുന്നു.

പിന്നീട് അദ്ദേഹം രോഗമുക്തനായപ്പോഴുള്ള ചിത്രവും ശ്രീനിവാസന്റെ കുടുംബം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിനുശേഷം വീണ്ടും അ്‌ദ്ദേഹം പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നു. മഴവില്‍ മനോരമ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ ശ്രീനിവാസനെ ആദരിക്കുകയും ചെയ്തിരുന്നു. ആ വേദിയില്‍ വെച്ച് മോഹന്‍ലാലുമൊത്ത് എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അടുത്തിടെ ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പ സിനിമയുടെ ഭാഗമായി നടത്തിയ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം നടത്തിയ പ്രസംഗവും ഇത്തരത്തില്‍ ജനശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് താനാണെന്നും ആ പരിപാടിയില്‍ ശ്രീനിവാസന്‍ തമാശയായി പറഞ്ഞിരുന്നു.

താന്‍ വീണ്ടും അഭിനയരംഗത്തേക്ക് വരാന്‍ പോകുകയാണെന്നും, അടുത്ത ദിവസങ്ങളിലായി ഷൂട്ടിന് പോകുമെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

content highlight: sreenivasan’s new photo on facebook

We use cookies to give you the best possible experience. Learn more