| Saturday, 8th July 2017, 1:12 pm

ആരാണീ ജനങ്ങള്‍, നടിയോട് അമ്മയിലെ അംഗങ്ങളേക്കാള്‍ സ്‌നേഹം ഇവര്‍ക്കെന്തിനാ? രൂക്ഷവിമര്‍ശനവുമായി ശ്രീനിവാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തെ പൊലീസിലെ ചേരിപ്പോര് ബാധിക്കുമെന്ന് ആശങ്കപ്പെടുന്നതായി നടന്‍ ശ്രീനിവാസന്‍. റിപ്പോര്‍ട്ടര്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അല്ലെങ്കില്‍ എന്നെക്കൊണ്ട് പ്രയോജനമുള്ള ആള് അന്വേഷണം നടത്തുന്ന ആള്‍ക്കാരായിട്ട് ഉണ്ടെങ്കില്‍ എനിക്ക് ഫേവറായിട്ടുള്ള അന്വേഷണമായിരിക്കും. അതുതന്നെയായിരിക്കും നടക്കുന്നത്. ആയിരിക്കാം. അതുപോലെ സുഹൃത്തുക്കള്‍ ആവണമെന്നില്ല. വേറെപല കാരണങ്ങളും കാണാം. ഈവണ്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍വരെയുണ്ടാവാം.” എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.


Don”t Miss: മോദീ, അമിത് ഷാ, ഞാന്‍ തൂക്കിലേറ്റപ്പെടാം; എന്നാല്‍ അതിന് മുന്‍പ് നിങ്ങളെ വേരോടെ പിഴുതെടുക്കും; മുന്നറിയിപ്പുമായി ലാലു പ്രസാദ് യാദവ്


നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊതുജനങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളെ ശ്രീനിവാസന്‍ പുച്ഛിച്ചുതള്ളി. ജനങ്ങള്‍ ആരാണെന്ന് ചോദിച്ച അദ്ദേഹം അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് ഇവര്‍ക്കെന്തിനാണ് സ്‌നേഹമെന്നും ചോദിക്കുന്നു.

“ജനങ്ങള്‍ ആരാണ്. ജനങ്ങളാണെങ്കില്‍ പിന്നെ ജനങ്ങള്‍ മാത്രം അന്വേഷിച്ചാല്‍ പോരേ. പോലീസെന്തിനാണ്. ആരാണ് ഈ ജനങ്ങള്‍. ഏത് ജനങ്ങളെപ്പറ്റിയാണ് പറയുന്നത് എനിക്ക് മനസിലാവുന്നില്ല. ഈ അമ്മയിലെ അംഗങ്ങളേക്കാള്‍ ആക്രമിക്കപ്പെട്ട കുട്ടിയോട് സ്‌നേഹം ഇവര്‍ക്കെന്തിനാ? അതുതന്നെ വെറും തട്ടിപ്പാണ്.” അദ്ദേഹം അഭിപ്രായപ്പെട്ടു.


Must Read: ‘നടുറോഡില്‍ അപമാനിക്കപ്പെടുന്ന ഹിന്ദുസ്ത്രീ’; ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ‘ദുരവസ്ഥ’ കാണിക്കാന്‍ ബി.ജെ.പി വനിത നേതാവ് പുറത്ത് വിട്ട ചിത്രം ബോജ്പുരി സിനിമയിലെ രംഗം


ആക്രമിക്കപ്പെട്ട നടിക്ക് എല്ലാവിധ പിന്തുണയും അറിയിച്ച അദ്ദേഹം നടിയ്‌ക്കെതിരെ നടന്ന ആക്രമണം കാടത്തമാണെന്നും അഭിപ്രായപ്പെട്ടു.

“ഇത് കാടത്തമാണ്. നടക്കാന്‍ പാടില്ലാത്തതാണ്. ഒരാള്‍ക്കും മറ്റൊരാളെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനോ, അവരെ തോടാനോ ഉള്ള സ്വാതന്ത്ര്യം ഇല്ല. ” അദ്ദേഹം പറഞ്ഞു.

“ആക്രമിക്കപ്പെട്ട ആ കുട്ടിക്ക് എന്താവശ്യമുണ്ടായാലും ഞാന്‍ എന്നെക്കൊണ്ടാവുന്നതാണെങ്കില്‍ ഞാന്‍ ചെയ്യും.” എന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more