മമ്മൂട്ടിയോടൊപ്പമുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടന്‍ ശ്രീനിവാസന്‍. കൂളിങ് ഗ്ലാസുകളോട് ഭ്രമമുള്ള ആളാണ് മമ്മൂട്ടിയെന്നും ഒരിക്കല്‍ രണ്ട് പേരും തമ്മില്‍ കൂളിങ് ഗ്ലാസിന്റെ പേരില്‍ ഒരു മത്സരം തന്നെ നടന്നിട്ടുണ്ടെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.
സംവിധായകന്‍ കമലിനെയും നിര്‍മാതാവ് മാധവന്‍ നായരെയും കൂട്ടി മമ്മൂട്ടിയുടെ വീട്ടില്‍ സിനിമയുടെ ചര്‍ച്ചക്കായി പോയ സമയത്തുണ്ടായ രസകരമായ അനുഭവമാണ് ശ്രീനിവാസന്‍ പങ്കുവെച്ചത്. തനിക്ക് ഗിഫ്റ്റായി കിട്ടിയ കൂളിങ് ഗ്ലാസ് മമ്മൂട്ടിയെ കാണിച്ച സന്ദര്‍ഭമാണ് അദ്ദേഹം ഓര്‍ത്തെടുത്തത്.
‘ഞാനും കമലും മാധവന്‍ നായരും കൂടെ ഒരു സിനിമയുടെ കഥ പറയാനായി മമ്മൂട്ടിയെ കാണാന്‍ പോയതായിരുന്നു. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലീന്ന് ഇറങ്ങിയപ്പോള്‍ സൗദിയിലുള്ള ഒരു ഫ്രണ്ട് എനിക്ക് വേണ്ടി വാങ്ങിക്കൊണ്ട് വന്ന കൂളിങ് ഗ്ലാസ് തന്നു. ഞാന്‍ പൊതുവെ കൂളിങ് ഗ്ലാസ് ഉപയോഗിക്കാറില്ല. എന്തായാലും ഞാനത് കയ്യില്‍ വെച്ചു.
രാത്രിയാണ് ഞങ്ങള്‍ അങ്ങോട്ട് പോവുന്നത്. മമ്മൂട്ടിയുടെ വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ എനിക്കൊരു തമാശ തോന്നി ഞാന്‍ ആ കൂളിങ് ഗ്ലാസ് എടുത്ത് വെച്ചു. മമ്മൂട്ടി കൂളിങ് ഗ്ലാസിന്റെ ആളാ. വാതില്‍ തുറന്ന് വന്നപ്പോള്‍ എന്റെ കണ്ട് മമ്മൂട്ടി തുറിച്ചൊരു നേട്ടം, എന്താടാ വെല്ലുവിളിയാണോ എന്ന മട്ടിലാണ് നോക്കിയത്. എന്റെ ഒപ്പം വന്ന രണ്ട് പേരെയും അയാള്‍ കണ്ടതുപോലുമില്ല.
കുറച്ച് നേരം നോക്കി നിന്നതിന് ശേഷം അദ്ദേഹം എന്നെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെ നിന്ന് ബ്രീഫ് കേസെടുത്ത് തുറന്നു, അതിനകത്തുനിന്ന് ഒരു കൂളിങ് ഗ്ലാസെടുത്ത് വെച്ചിട്ട് എന്നെ ഒരു നോട്ടം, എങ്ങനെ ഉണ്ടെടോ എന്ന മട്ടില്‍.
ഞാന്‍ നോക്കുമ്പോള്‍ 17 കൂളിങ് ഗ്ലാസ് അതിനകത്ത്. അതോരോന്നും എടുത്ത് എന്നെ ഇട്ടു കാണിച്ചു. എന്നോട് കളിക്കണ്ട എന്ന രീതിയില്‍. അന്നവിടെ ഒരു കൂളിങ് ഗ്ലാസ് മത്സരം തന്നെ നടന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.