| Thursday, 14th September 2023, 11:08 pm

അവശതയിലും മകന്റെ സിനിമ കാണാന്‍ ശ്രീനിവാസന്‍ എത്തി; വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന നദികളില്‍ സുന്ദരി യമുനയുടെ പ്രീമിയര്‍ ഷോ കാണാന്‍ ശ്രീനിവാസനും. ഭാര്യക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ശ്രീനിവാസന്‍ എത്തിയത്. തിയേറ്ററില്‍ പകുതി വരെ വീല്‍ചെയറില്‍ വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് അകത്തേക്ക് പോകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനിവാസന്റെ തിരിച്ചുവരവ് ചിത്രമായ കുറുക്കന്‍ റിലീസ് ചെയ്തത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്.

ശ്രീനിവാസനൊപ്പം മകന്‍ വിനീതും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. സുധീര്‍ കരമന, മാളവിക മേനോന്‍, അന്‍സിബ ഹസന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, സംവിധായകന്‍ ദിലീപ് മേനോന്‍, ബാലാജി ശര്‍മ്മ, ജോണ്‍, കൃഷ്ണന്‍ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദന്‍ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായി.

അതേസമയം സെപ്റ്റംബര്‍ 15നാണ് നദികളില്‍ സുന്ദര യമുന റിലീസ് ചെയ്യുന്നത്. സിനിമാറ്റിക്ക ഫിലിംസ് എല്‍.എല്‍ .പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി കുന്നുംപുറത്ത് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.

ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. കണ്ണൂരിലെ നാട്ടിന്‍പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. അവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്, പാര്‍വ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ശങ്കര്‍ ശര്‍മയാണ് ബി.ജി.എം. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒ.ടി.ടി റൈറ്റ്‌സ് പ്രമുഖ ഒ.ടി.ടി. കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം: അജയന്‍ മങ്ങാട്, മേക്കപ്പ്: ജയന്‍ പൂങ്കുളം, കോസ്റ്റ്യൂം ഡിസൈന്‍: സുജിത് മട്ടന്നൂര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: പ്രിജിന്‍ ജെസ്സി, പ്രോജക്ട് ഡിസൈന്‍: അനിമാഷ്, വിജേഷ് വിശ്വം, കളറിസ്റ്റ് ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്: വിപിന്‍ നായര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: അഞ്ജലി നമ്പ്യാര്‍, പ്രൊഡക്ഷന്‍ മാനേജര്‍: മെഹമൂദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ്‌സ്: പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, എ എസ് ദിനേഷ്, തിര ദില്‍ജിത്ത്, ഫോട്ടോ: സന്തോഷ് പട്ടാമ്പി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനുപ് സുന്ദരന്‍, പ്രൊമോഷന്‍ സ്റ്റില്‍സ് രോഹിത് കെ സുരേഷ്.

Content Highlight: Sreenivasan came for watch dhyan sreenivasan’s new movie nadhikalil sundhara yamuna
We use cookies to give you the best possible experience. Learn more