മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ. തിരക്കഥാകൃത്തായും സംവിധായകനായും നടനായുമെല്ലാം എന്നും കയ്യടി നേടിയ നടനാണ് ശ്രീനിവാസൻ.
മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ. തിരക്കഥാകൃത്തായും സംവിധായകനായും നടനായുമെല്ലാം എന്നും കയ്യടി നേടിയ നടനാണ് ശ്രീനിവാസൻ.
സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവരോടൊപ്പം പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമകൾ സമ്മാനിച്ച വ്യക്തിയാണ് ശ്രീനിവാസൻ. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവയാണ് ശ്രീനിവാസൻ സംവിധാനം ചെയ്ത പടങ്ങൾ. രണ്ടു ചിത്രങ്ങളും മലയാളത്തിലെ കലാമൂല്യമുള്ള പടങ്ങളാണ്.
ഹാസ്യതാരമായി തിളങ്ങിയിരുന്ന കാലത്തും പ്രധാന നായകനായും ശ്രീനിവാസൻ അഭിനയിച്ചിട്ടുണ്ട്. പൊന്മുട്ടയിടുന്ന താറാവ്, പാവം പാവം രാജകുമാരാൻ, തലയണ മന്ത്രം തുടങ്ങിയ സിനിമകൾ അവക്ക് ഉദാഹരണമാണ്. ശരണ്യ, ഉർവശി, രേഖ തുടങ്ങിയവരുടെയെല്ലാം നായകനായി അഭിനയിച്ച ശ്രീനിവാസൻ തനിക്കൊപ്പം അഭിനയിച്ച നായികമാരിൽ ഏറ്റവും ഇഷ്ടമുള്ളത് ആരാണെന്ന് പറയുകയാണ് ശ്രീനിവാസൻ.
ഉർവശിയെയാണ് തനിക്ക് ഇഷ്ടമെന്നും. ഉർവശിയോടൊപ്പം തലയണമന്ത്രം, പൊന്മുട്ടയിടുന്ന താറാവ് എന്നീ ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ടെന്നും ശ്രീനി പറയുന്നു. മൂവീ വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘അഭിനയത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉർവശിയെ ആയിരുന്നു. ഉർവശിയുമായി അഭിനയിച്ച സിനിമകൾ പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം എന്നിവയൊക്കെയാണ്,’ശ്രീനിവാസൻ പറയുന്നു.
ശാരീരിക അവശതകൾ കാരണം ശ്രീനിവാസൻ ഇന്ന് സിനിമയിൽ സജീവമല്ല. എന്നാൽ മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ വിജയമായി മാറിയിരുന്നു.
ചിത്രത്തിൽ ഒരു കഥാപാത്രം ശ്രീനിവാസനെ വെച്ച് ചെയ്യണമെന്ന് ആദ്യം കരുതിയിരുന്നുവെന്ന് വിനീത് ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുറുക്കൻ എന്ന ചിത്രത്തിലാണ് അവസാനമായി ശ്രീനിവാസൻ ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.
Content Highlight: Sreenivasan About Urvashi And Their Films