മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ എന്നിവരുടേത്.
കുടുംബപ്രേക്ഷർക്കിടയിൽ മോഹൻലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാൻ ഇവരുടെ സിനിമകൾക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവർക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകൾ ഇരുവരും അണിയിച്ചൊരുക്കി. ടി.പി ബാലഗോപാലൻ എം.എ ആയിരുന്നു സത്യൻ അന്തിക്കാടും ശ്രീനിവാസനും ഒന്നിച്ച ആദ്യ ചിത്രം
ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ കാരണം ശ്രീനിവാസൻ സിനിമയിൽ സജീവമല്ലെങ്കിലും അദ്ദേഹത്തിന്റെ നർമ ബോധത്തിലും സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടിലുമൊന്നും യാതൊരു മാറ്റവും വന്നിട്ടില്ല. തന്റെ പഴയ സിനിമകളെ കുറിച്ച് പറയുകയാണ് ശ്രീനിവാസൻ.
ടി. പി. ബാലഗോപാലൻ എം.എ എന്ന ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകനായി എത്തിയത്. ചിത്രത്തിന്റെ കഥ താൻ ഒറ്റ രാത്രികൊണ്ടാണ് എഴുതിയതെന്നും സിനിമയിലെ പ്രകടനത്തിന് മോഹൻലാലിന് ആദ്യത്തെ സംസ്ഥാന അവാർഡ് നേടാൻ കഴിഞ്ഞെന്നും ശ്രീനി പറയുന്നു. ആ വർഷമിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു ടി.പി.ഗോപാലൻ എം.എയെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
‘ടി. പി. ബാലഗോപാലൻ എം.എ എന്ന ചിത്രത്തിന്റെ കഥ ഒറ്റ രാത്രി കൊണ്ടാണ് ഉണ്ടാവുന്നത്. ആ വർഷം ഇറങ്ങിയ സിനിമകളിൽ നല്ല ചിത്രങ്ങളിൽ ഒന്നായിരുന്നു ടി. പി ബാലഗോപാലൻ എം. എ. മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാർഡ് കിട്ടുന്നത് ടി. പി. ബാലഗോപാലൻ എം.എയിലൂടെയാണ്,’ശ്രീനിവാസൻ പറയുന്നു.
അതേസമയം സത്യൻ അന്തിക്കാടും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ഹൃദയപൂർവം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സംഗീത, മാളവിക മോഹൻ എന്നിവരാണ് സിനിമയിൽ നായികമാരായി എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ തരുൺ മൂർത്തി ഒരുക്കുന്നു തുടരും തുടങ്ങി മികച്ച സിനിമകൾ ഈ വർഷം റിലീസാവാനുള്ള മോഹൻലാൽ ചിത്രങ്ങളാണ്.
Content Highlight: Sreenivasan About Mohanlal’s First State Award