[]ചെന്നൈ: ഇന്ത്യയുടെ ഗണിത ശാസ്ത്ര പ്രതിഭ ശ്രീനിവാസ രാമാനുജന്റെ ജീവിതം സിനിമയാവുന്നു. ജ്ഞാനശേഖരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജെമിനി ഗണേഷന്റെ മകന്‍ അഭിനയ് ആണ് രമാനുജനായി അഭിനയിക്കുന്നത്.[]
രാമാനുജന്‍ എന്ന പേരില്‍ തന്നെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. യുവനടി ഭാമയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഭാമയെ കൂടാതെ സുഹാസിനിയും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. ബ്രിട്ടീഷ് നാടകവേദിയിലെ പ്രമുഖനായ കെവിന്‍ മാക്‌ഗോവന്‍ ഇതില്‍ പ്രധാന റോളിലെത്തുമെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സണ്ണി ജോസഫാണ്. ബി. ലെനിന്‍ എഡിറ്റിങും, രമേഷ് വിനായകം സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.
തമിഴ്‌നാട്ടിലെ കുഭകോണത്തെ ദാരിദ്ര്യ ജീവിതത്തില്‍ നിന്ന് കേംബ്രിഡ്ജ് സര്‍വ്വകലാശാല വരെയുള്ള രാമാനുജന്റെ ജീവിതമാണ് സിനിമയില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്.
അസാധാരണ പ്രതിഭാ ശാലിയായ രാമാനുജന്റെ ജീവിതവും കാലവും പുനരാവിഷ്‌കരിക്കുന്ന ചിത്രം ഇന്ത്യ-ബ്രിട്ടീഷ് സഹകരണത്തിലാണ് നിര്‍മിക്കുന്നത്. കാമ്പര്‍ ഫിലിംസിന്റെ ബാനറില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം പുറത്തിറക്കുക.
റോബോര്‍ട്ട് കനിഗലിന്റെ “ദി മാന്‍ ഹു ന്യൂ ഇന്‍ഫൈനിറ്റി” (അനന്തതയെ അറിഞ്ഞ മനുഷ്യന്‍) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.
1887 ഡിസംബര്‍ 22 ന് തമിഴ്‌നാട്ടിലെ ഈറോഡിനടുത്ത ഗ്രാമത്തിലാണ് ശ്രീനിവാസ രാമാനുജന്‍ ജനിച്ചത്. ഗണിത ശാസ്ത്രത്തില്‍ തന്റേതായ എത്രയോ സംഭാവനകള്‍ നല്‍്കാന്‍ രാമാനുജന് സാധിച്ചിട്ടുണ്ട്. നൂറ്റാണ്ടിലെ ഗണിത ശാസ്ത്ര പ്രതിഭയായാണ് അദ്ദേഹത്തെ ഗണിതശാസ്ത്ര ലോകം വിശേഷിപ്പിച്ചിരുന്നത്.
ദാര്യദ്യവും ശാരീരിക അവശതകളേയും തുടര്‍ന്ന് തന്റെ 32ാം വയസ്സിലാണ് രാമാനുജന്‍ മരണപ്പെടുന്നത്.