കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുറ’. ചിത്രത്തിന്റെ ടീസറും ടൈറ്റില്‍ സോങ്ങും നേരത്തെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലെ ‘നൂലില്ലാ കറക്കം’ എന്ന ഗാനം പുറത്തിറങ്ങിയത്.
കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുറ’. ചിത്രത്തിന്റെ ടീസറും ടൈറ്റില്‍ സോങ്ങും നേരത്തെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലെ ‘നൂലില്ലാ കറക്കം’ എന്ന ഗാനം പുറത്തിറങ്ങിയത്.
വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ച ഈ ഗാനം ആലപിച്ചിരുന്നത് നടന്‍ ശ്രീനാഥ് ഭാസിയായിരുന്നു. ഗാനം യൂട്യൂബില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. ഗാനത്തിന്റെ സംഗീത സംവിധാനം ചെയ്തത് ക്രിസ്റ്റി ജോബിയാണ്.
സുരാജ് വെഞ്ഞാറമൂടും ഹൃദ്ധു ഹാറൂണുമാണ് മുറയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടിയ ‘ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’, ‘തഗ്‌സ്’, ‘മുംബൈക്കാര്‍’ തുടങ്ങിയ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് ഹൃദ്ധു ഹാറൂണ്‍.
അവര്‍ക്ക് പുറമെ മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
മുറയുടെ നിര്‍മാണം : റിയ ഷിബു, എച്ച്.ആര്‍. പിക്‌ചേഴ്‌സ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : റോണി സക്കറിയ, ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിങ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി.
കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
Content Highlight: Sreenath Bhasi’s Noolilla Karakkam Song In Mura Movie Goes Trending In YouTube