| Friday, 15th March 2024, 4:10 pm

ഓസ്‌കറിനെക്കാള്‍ വലുതാണ് ഈ ഫാന്റ: ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ റെക്കോഡ് കളക്ഷനുമായി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത ചിത്രം ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീനാഥ് ഭാസിക്ക് ഗംഭീര കൈയടിയാണ് ലഭിച്ചത്.

സുഭാഷിന്റെ നിസ്സാഹായാവസ്ഥയും, വേദനകളും പ്രേക്ഷകരിലേക്കെത്തിക്കാന്‍ സാധിച്ചു. തമിഴ്‌നാട്ടില്‍ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. സിനിമയുടെ റിവ്യൂ പറയുന്നവര്‍ എടുത്തു പറയുന്നത് ഭാസിയുടെ പെര്‍ഫോമന്‍സാണ്. ഇതിന് പിന്നാലെ താരത്തിന് തമിഴിലും നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഒരു സ്ത്രീ ഭാസിക്ക് സമ്മാനമായി സോഫ്റ്റ് ഡ്രിങ്ക് നല്‍കിയിരുന്നു.

അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ ഈ ഫാന്റ ഓസ്‌കറിനെക്കാള്‍ വലുതാണെന്ന് അര്‍ത്ഥം വരുന്ന രീതിയില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ താരം സ്‌റ്റോറിയിട്ടു. ‘പടം കണ്ടു. വളരെ നന്നായി അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ആ സ്ത്രീ താരത്തിന് സമ്മാനം നല്‍കിയത്. വീഡിയോ വളരെപെട്ടെന്ന് തന്നെ വൈറലായി മാറി. ഇതിന് പിന്നാലെയാണ് താരം സ്റ്റോറി പങ്കുവെച്ചത്.

റിലീസ് ചെയ്ത് 21 ദിവസം പിന്നിട്ടപ്പോള്‍ 176 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 43 കോടിയും കടന്ന് കുതിക്കുകയാണ്. കര്‍ണാടകയിലും ചിത്രം റെക്കോഡ് കളക്ഷനാണ്. 2006ല്‍ എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് ഒരുകൂട്ടം യുവാക്കള്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥ. ശ്രീനാഥ് ഭാസിയെക്കൂടാതെ സൗബിന്‍ ഷാഹിര്‍, ദീപക് പറമ്പോല്‍, ഗണപതി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

Content Highlight: Sreenath Bhasi’s Instagarm story gone viral

Latest Stories

We use cookies to give you the best possible experience. Learn more