മഞ്ഞുമ്മൽ ബോയ്സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ശ്രീനാഥ് ഭാസി ഇനി പാ രഞ്ജിത് നിർമിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകൻ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം അദ്ദേഹത്തിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള കിരൺ മോസസാണ് സംവിധാനം ചെയ്യുന്നത്.
ജി.വി. പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പശുപതിയും ലിങ്കു സ്വാമിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് നടക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം രൂപേഷ് ഷാജിയാണ് നിർവഹിക്കുന്നത്. സംഗീത സംവിധാനം ജി.വി. പ്രകാശ്, എഡിറ്റിങ് സെൽവ ആർ. കെ, വസ്ത്രാലങ്കാരം സാബിർ, ആർട്ട് ഡയറക്ടർ ജയാ രഘു എന്നിവർ നിർവഹിക്കുന്നു. പി.ആർ.ഒ- പ്രതീഷ് ശേഖർ.
2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിദംബരം ഒരുക്കിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ കഥ. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ചന്തു സലിംകുമാര്‍, ഗണപതി എന്നിവരാണ് പ്രധാന താരങ്ങള്‍.
സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം കേരളത്തിന് പുറമെ തമിഴ് നാട്ടിലും മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.
Content Highlight: Sreenath bhasi Pa. Ranjith to the film