മഞ്ഞുമ്മൽ ബോയ്സ് തനിക്ക് അത്രയും സ്പെഷ്യൽ ആയിട്ടുള്ള സിനിമയെന്ന് നടൻ ശ്രീനാഥ് ഭാസി. കല ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് പറയാൻ കാരണമതാണെന്നും അത് എപ്പോഴും സംഭവിച്ചു കൊള്ളണമെന്നില്ലെന്നും ശ്രീനാഥ് പറഞ്ഞു. വളരെ അപൂർവമായിട്ട് മാത്രമേ ഇങ്ങനെ ഒരു സബ്ജക്ടിനെ തന്നെപ്പോലെയൊരു ഭ്രാന്തനെ വെച്ച് കൂട്ടുകാർക്ക് എടുക്കാൻ സാധിക്കുന്നതെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേർത്തു. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഈ സിനിമ എനിക്ക് അത്രയും സ്പെഷ്യലാണ്. കല ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് പറയാൻ കാരണം അതാണ്. ഇതെപ്പോഴും സംഭവിച്ചു കൊള്ളണമെന്നില്ല. വളരെ റെയർ ആയിട്ടാണ് ഇങ്ങനെ ഒരു സബ്ജക്ടിനെ എന്നെപ്പോലെ ഒരു ഭ്രാന്തനെ വെച്ച് കൂട്ടുകാർക്ക് എടുക്കാൻ സാധിക്കുന്നത്,’ ശ്രീനാഥ് ഭാസി പറഞ്ഞു.
മഞ്ഞുമ്മൽ ബോയ്സ് തന്നിലേക്ക് എത്തുമ്പോൾ സുഭാഷ് എന്ന കഥാപാത്രം അനുഭവിച്ച പ്രശ്നങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നെന്ന് ശ്രീനാഥ് ഭാസി പറയുന്നുണ്ട്.’അങ്ങനെ ഒരു പ്രശ്നത്തിലായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെയുള്ള പ്രശ്നങ്ങളിലൂടെ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. പേർസണൽ ആണെങ്കിലും പ്രൊഫഷനിലാണെങ്കിലും ഈ സിനിമ കറക്റ്റ് സമയത്താണ് എന്റെ അടുത്തേക്ക് വന്നത്.
അങ്ങനെയൊരു സ്റ്റക്ക് സിറ്റുവേഷനിൽ ആണ് എന്റെ കയ്യിലേക്ക് സുഭാഷ് വരുന്നത്. എന്റെ ഫ്രണ്ട്സിനെ അടുത്തേക്ക് തിരിച്ചു പോവുകയും അവരുടെ കൂടെ സമയം ചെലവഴിക്കാനും സാധിച്ചു. കാരണം ഞാൻ ബിസിയായിരുന്നു, എന്റെ പടവും ഡയറക്ടറിന്റെയും ആക്ടേഴ്സിന്റെ കൂടെയായിരുന്നു,’ ശ്രീനാഥ് ഭാസി പറഞ്ഞു.
മലയാളത്തിലെ യുവ താര നിരകളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
Content Highlight: Sreenath Bhasi on how special Manjummal Boys is to him