കൊച്ചി: ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സുമേഷ് &രമേഷ് റിലീസിനൊരുങ്ങുന്നു. ചിത്രം സെപ്റ്റംബര്‍ 17ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ പ്രൈം റീല്‍സില്‍ റിലീസ് ചെയ്യും. സനൂപ് തൈക്കുടമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഫരീദ് ഖാന്‍ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. ജോസഫ് വിജീഷ്, സനൂപ് തൈക്കുടം എന്നിവരാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തിയ്യറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തിലാണ് സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത് തുടങ്ങിയത്. മലയാളത്തില്‍ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്ത ചിത്രം സൂഫിയും സുജാതയുമാണ്. നരണിപ്പുഴ ഷാനവാസിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്.
മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്ക്‌സില്‍ ഡയറക്ട് റിലീസ് ചെയ്ത ആദ്യ മലയാള സിനിമ മണിയറയിലെ അശോകന്‍ ആയിരുന്നു.
തിരുവോണ ദിനത്തിലായിരുന്നു ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഷംസു സെയ്ബയാണ്.
റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ നെറ്റ്ഫ്ളിക്സിന്റെ ട്രെന്റിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഇന്ത്യയ്ക്ക് പുറമെ യു.എ.യിലും ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മണിയറയിലെ അശോകന്‍ ഉണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ