| Tuesday, 5th March 2024, 12:58 pm

ഞാന്‍ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോള്‍ ഇവര്‍ പറയുകയാണ്, ഇവന്‍ കൊള്ളാം ഉഗ്രന്‍ ആക്ടര്‍ ആണെന്ന്: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും ആ സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ശ്രീനാഥ് ഭാസി.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആരോടും പ്രതികാരം തീര്‍ത്തതായൊന്നും തനിക്ക് തോന്നുന്നില്ലെന്നും ഇന്ന് നില്‍ക്കുന്ന അവസ്ഥയില്‍ സന്തോഷം മാത്രമേയൂള്ളൂവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാസി.

ശ്രീനാഥ് ഭാസി പ്രധാനവേഷത്തിലെത്തിയ മഞ്ഞുമ്മല്‍ബോയ്‌സ് കേരളത്തിലും പുറത്തുമായി മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. സുഭാഷ് എന്ന കഥാപാത്രമായി അതിഗംഭീരമായാണ് ശ്രീനാഥ് ചിത്രത്തില്‍ പെര്‍ഫോം ചെയ്തിരിക്കുന്നത്.

‘ഇന്നത്തെ ഈ അവസ്ഥയില്‍ സന്തോഷമുണ്ട്. എന്നാല്‍ ഒരു റിവഞ്ചായൊന്നും ഞാന്‍ ഇതിനെ കാണുന്നില്ല. എന്നെ സംബന്ധിച്ച് കഴിഞ്ഞ ഒരു കൊല്ലമുണ്ട്. എല്ലാവരും ഒരു ടൈം ലൈനില്‍ ഒരു കഥ കണ്ടുകൊണ്ടിരിക്കുന്നതുപോലെ എന്റെ ജീവിതം കാണുകയാണ്.

യൂ ട്യൂബിലും മറ്റുമായി പല കഥകള്‍ അവര്‍ കാണുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് എനിക്ക് ഇതെല്ലാം വ്യത്യസ്തമായ അനുഭങ്ങളായിരുന്നു. അത് ഒരിക്കലും നിങ്ങള്‍ യൂ ട്യൂബില്‍ കണ്ടതൊന്നുമല്ല.

ഈ വീഡിയോകളൊക്കെ ആളുകള്‍ യൂട്യൂബില് കാണുക വ്യത്യസ്ത സമയങ്ങളിലാണ്. അവരുടെ ജീവിതത്തിലെ വ്യത്യസ്ത സമയങ്ങളില്‍. എന്നാല്‍ എനിക്ക് അത് ഒരു ദിവസം സംഭവിച്ചതാണ്. ഒരു പതിനാറ് ഇന്റര്‍വ്യൂ!.

ആ വിവാദം വന്നതിന് പിന്നാലെ ഞാന്‍ വ്യത്യസ്തമായ കുറേ കാര്യങ്ങള്‍ ചെയ്തിരുന്നു. പിന്നെ ഞാന്‍ പ്രതികരിച്ച ഒരു രീതിയുണ്ടല്ലോ. ആളുകള്‍ ഇത് ഇന്റര്‍നെറ്റില്‍ കാണുകയാണ്. അതിനൊക്കെ ശേഷം ഞാന്‍ പോയി മാപ്പും പറഞ്ഞു. ഞാന്‍ മാപ്പ് പറഞ്ഞ് കരഞ്ഞപ്പോള്‍ ഇവരൊക്കെ പറയുകയാണ് ഇവന്‍ കൊള്ളാം ഉഗ്രന്‍ ആക്ടര്‍ ആണെന്ന്.

നിങ്ങളുടെ മനസില്‍ ഉള്ള കാര്യം നിങ്ങള്‍ പുറത്തേക്ക് പറയുകയാണ്, സത്യസന്ധമായി സംസാരിക്കുകയാണ്. ഒരു കാര്യം സംഭവിച്ചു. എനിക്കും വിഷമമായിരുന്നു. കാരണം ഞാന്‍ ഒരു ആക്ടറാണ്, അങ്ങനെ പെരുമാറരുത്. വേറെ രീതിയിലും വേണമെങ്കില്‍ പെരുമാറാമായിരുന്നു. അതിന് ശേഷം നമ്മള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ അത് ശ്രദ്ധിക്കുന്നേയില്ല. മാത്രമല്ല കൊള്ളാം മോനെ നല്ല അഭിനയം എന്ന് കമന്റ് ചെയ്യുകയാണ്.

അപ്പോള്‍ എനിക്ക് മനസിലായി. നിങ്ങള്‍ വര്‍ക്ക് ചെയ്യുക, ആ വര്‍ക്ക് സംസാരിക്കട്ടെ. ഞാന്‍ ഒരു ആക്ടര്‍ ആണല്ലോ. എല്ലാവരേയും എന്റര്‍ടൈന്‍ ചെയ്യുക എന്നതാണല്ലോ എന്റെ ജോലി. പിന്നെ ജീവിതമാണ്. നമ്മുടെ സ്ട്രഗിളിനൊക്കെ ഒരു അവസാനം ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല.

എനിക്ക് ഈ പടം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ട് അത് ഡീല്‍ ചെയ്യാന്‍ പറ്റിയെന്ന് കരുതുന്നു. പക്ഷേ ഇതെല്ലാം കഴിഞ്ഞെന്ന് ഞാന്‍ കരുതുന്നില്ല. ഇങ്ങനെത്തെ ഒരു പടം ഈ സാഹചര്യത്തില്‍ ഉണ്ടാക്കാന്‍ പറ്റുക എന്നതും ഒരു റിയല്‍ സ്റ്റോറി കൂട്ടുകാര്‍ക്കൊപ്പം ചെയ്യാന്‍ പറ്റുക എന്നതും ഭാഗ്യമായി മാത്രമാണ് ഞാന്‍ കാണുന്നത്,’ ശ്രീനാഥ് ഭാസി പറഞ്ഞു.

Content Highlight: Sreenath Bhasi about His struggles he faced on his career

We use cookies to give you the best possible experience. Learn more