| Thursday, 12th July 2018, 11:13 am

ബ്രസീല്‍ ജഴ്‌സിയുമായി ശ്രീനാരായണ ഗുരു; പരാതിയുമായി എസ്.എന്‍.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രസീല്‍ ജഴ്‌സിയും പിടിച്ച് നില്‍ക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പരാതിയുമായി എസ്.എന്‍.ഡി.പി രംഗത്ത്.

എസ്.എന്‍.ഡി.പിയുടെ പോഷക സംഘടനായ സൈബര്‍ സേനയാണ് വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയത്. ശ്രീനാരായണ ഗുരുവിനെ സമൂഹമാധ്യമങ്ങളില്‍ വികലമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.


പ്രിയങ്ക ചോപ്രയെ രാഹുല്‍ ഗാന്ധിയുടെ നായയോട് ഉപമിച്ച് ബി.ജെ.പി നേതാവ്; വിവാദമായപ്പോള്‍ തടിയൂരി


ആര്‍ട് ഓഫ് പവിശങ്കര്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ശ്രീനാരായണ ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തും വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബ്രസീല്‍ ആരാധനയ്ക്ക് തുടക്കമിട്ടത് “നാരായണന്‍കുട്ടി”യാണെന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. ഇതിനെതിരെയാണ് ജില്ലാ പൊലീസ് മേധാവിക്ക് സൈബര്‍ സേന പരാതി നല്‍കിയത്.


മതിയായ യാത്രാരേഖകളില്ലാത്തതിനാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗത്തിന് ഇന്ത്യ സന്ദര്‍ശനാനുമതി നിഷേധിച്ചു: തിരിച്ചയച്ചത് ഖാലിദ സിയയുടെ ഉപദേഷ്ടാവിനെ


ഒരു ജനത ഈശ്വരനായി കാണുന്ന ഗുരുവിനെ വികലമായി ചിത്രീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രാധാന്യം ഏറിവരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ആകെ അപമാനകരമാണെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more