1967ല്‍ ഖദീജ എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ശ്രീലത നമ്പൂതിരി. സത്യനും മധുവും ഷീലയും ഒന്നിച്ച ചിത്രമായിരുന്നു ഖദീജ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറാന്‍ ശ്രീലതക്ക് സാധിച്ചിരുന്നു.
ഇതുവരെ 300ലധികം സിനിമകളില്‍ അഭിനയിച്ച ശ്രീലത ജയന്‍ നായകനായ കോളിളക്കത്തിലും അഭിനയിച്ചിരുന്നു. കോളിളക്കത്തിന്റെ ചിത്രീകരണത്തിനിടയില്‍ ജയനുണ്ടായ മരണത്തെ കുറിച്ച് പറയുകയാണ് നടി. മറക്കാന്‍ വയ്യാത്ത ഒരു രാത്രിയായിരുന്നു അതെന്നാണ് ശ്രീലത പറയുന്നത്.
ആ സിനിമ ശുഭമായി അവസാനിക്കുമെന്നാണ് കരുതിയതെന്നും ജയന് ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നെന്നും ശ്രീലത നമ്പൂതിരി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ജയന്‍ വളരെ നല്ല മനുഷ്യനായിരുന്നെന്നും അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നെന്നും ശ്രീലത കൂട്ടിച്ചേര്‍ത്തു.
‘മറക്കാന്‍ വയ്യാത്ത ഒരു രാത്രിയായിരുന്നു അത്. കോളിളക്കം സിനിമ ശുഭമായി അവസാനിക്കും എന്നാണ് കരുതിയത്. ജയന് ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ ആ മരണം എല്ലാവരെയും വല്ലാതെ വിഷമിപ്പിച്ചു,’ ശ്രീലത നമ്പൂതിരി പറയുന്നു.
ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടി ചെയ്ത സിനിമ ഏതായിരിക്കും എന്ന ചോദ്യത്തിനും നടി മറുപടി പറഞ്ഞു. സംവിധായകരെ അനുസരിച്ചാകും അതെന്നാണ് ശ്രീലത പറയുന്നത്. അടൂര്‍ ഭാസി തന്നെ കൊണ്ട് ഒരുപാട് സ്റ്റണ്ട് ഒക്കെ ചെയ്യിച്ചിട്ടുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടി ചെയ്ത സിനിമ ഏതായിരിക്കും എന്ന് ചോദിച്ചാല്‍ അത് സംവിധായകരെ അനുസരിച്ചിരിക്കും. അടൂര്‍ ഭാസി സാറൊക്കെ ഒരുപാട് സ്റ്റണ്ട് ഒക്കെ ചെയ്യിച്ചിട്ടുണ്ട്. ആദ്യകാലത്ത് കോമഡി ചെയ്യാന്‍ എനിക്ക് ഇഷ്ടമല്ലായിരുന്നു. പിന്നെ അന്ന് മത്സരിക്കാന്‍ ആളുകള്‍ ഇല്ലാതിരുന്നതുകൊണ്ട് അങ്ങനെ പിടിച്ചുനിന്നതാണ്,’ ശ്രീലത നമ്പൂതിരി പറഞ്ഞു.
Content Highlight: Sreelatha Namboothiri Talks About Jayan’s Death