പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയും കുട്ടിയും തിരിച്ചിറങ്ങി. മരക്കൂട്ടം വരെയെത്തിയ ശേഷമാണ് യുവതിയും കുട്ടിയും തിരിച്ചിറങ്ങിയത്. ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ലെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
മഫ്തിയിലുള്ള രണ്ട് പൊലീസുകാരും ഇവരെ അനുഗമിച്ചിരുന്നു. 47 വയസായ ശ്രീലങ്കന്‍ യുവതിയി ശശികല ഭര്‍ത്താവിനും കുട്ടിക്കും ഒപ്പമാണ് ശബരിമല ദര്‍ശനത്തിനെത്തിയത്.
യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്പയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പൊലീസിനെ ഇവര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച് തടയുകയും പ്രയത്തെക്കുറച്ച് ചിലര്‍ അന്വേഷണം നടത്തുകയും ചെയ്തു.
ഇതേതുടര്‍ന്ന് ഇവര്‍ മരക്കൂട്ടത്ത് നിന്ന് പമ്പയിലേക്ക് മടങ്ങുകയാണ്.
നേരത്തെ ജനുവരി രണ്ടിന് പുലര്‍ച്ചെ മലയാളികളായ രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയുമാണ് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്തിയത്.
ശശികല ദര്‍ശനം നടത്തി എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ശശികലയും കുടുംബവും പമ്പയില്‍ നിന്നും മടങ്ങി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
WATCH THIS VIDEO: