കൊളംബോ: ശ്രീലങ്കയില്‍ ഭരണ അട്ടിമറി. മുന്‍ പ്രസിഡന്റ് മഹീന്ദ്ര രജ്പക്‌സെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. റെനില്‍ വിക്രമസിംഗിനുള്ള പിന്തുണ യു.പി.എഫ്.എ പിന്‍വലിച്ചതോടെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന രജപക്‌സെയേ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
രജപക്‌സെ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. യു.എന്‍.പിയ്ക്കായിരുന്നു നേരത്തെ പ്രധാനമന്ത്രി സ്ഥാനമുണ്ടായിരുന്നത്.
ALSO READ: പി.കെ ശശിയും എ.കെ ബാലനും ഒരു വേദിയില്‍
2015 ലാണ് വിക്രംസിംഗിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. രജ്പക്‌സെയുടെ 10 വര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തെ ഭരണം അവസാനിപ്പിച്ചാണ് സിരിസേന രാജ്യത്തെ പ്രഥമപൗരന്റെ പദവിയിലെത്തുന്നത്. ഇതിന് വിക്രംസിംഗിന്റെ പിന്തുണയുമുണ്ടായിരുന്നു.
WATCH THIS VIDEO: