കൊളംബോ : ശ്രീലങ്ക- പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചു. ഇതോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ശ്രീലങ്ക 1-0 ന് മുന്നിട്ട് നില്‍ക്കുകയാണ്.
ഇരട്ട സെഞ്ച്വറിക്ക് 8 റണ്‍സ് മാത്രം അകലെ (198) ശ്രീലങ്കന്‍ നായകന്‍ പുറത്തായതാണ് കളിയില്‍ കാര്യമായി എടുത്തുപറയാനുള്ളത്. തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലാണ് സങ്കക്കാരയ്ക്ക് ഇരട്ട സെഞ്ച്വറി നഷ്ടമാകുന്നത്. ആദ്യ ടെസ്റ്റില്‍ 199 റണ്‍സായിരുന്നു സങ്കക്കാര നേടിയിരുന്നത്.
പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ജുനൈദ് ഖാനാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകളാണ് ജുനൈദ് എറിഞ്ഞിട്ടത്.
പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഞായാറാഴ്ച്ച പല്ലക്കില്‍ നടക്കും.