| Wednesday, 28th March 2018, 6:12 pm

ശ്രീകുമാരന്‍ തമ്പിയ്ക്ക് ജെ.സി ഡാനിയേല്‍ പുരസ്‌കാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് ഗാനരചയിതാവും സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി അര്‍ഹനായി. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്.

നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് സിയാദ് കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.


Also Read:  ദീലിപിനെ ചതിച്ചത് മഞ്ജുവാര്യരും ശ്രീകുമാര്‍ മേനോനും; പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്‌ളാറ്റ് കിട്ടി; ഗുരുതര ആരോപണവുമായി പ്രതി മാര്‍ട്ടിന്‍


50 വര്‍ഷത്തിലധികമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. 1966 ല്‍ പ്രശസ്ത സിനിമാ നിര്‍മ്മാണ കമ്പനിയായ മെറിലാന്‍ഡിന്റെ ഉടമ പി. സുബ്രഹ്മണ്യത്തിന്റെ കാട്ടുമല്ലിക എന്ന ചലച്ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പി സിനിമാലോകത്തേക്കെത്തുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ തെരഞ്ഞെടുത്ത 1001 ഗാനങ്ങള്‍ “ഹ്യദയസരസ്സ്” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

78 ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട് ശ്രീകുമാരന്‍തമ്പി. 1974-ല്‍ ചന്ദ്രകാന്തം എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറി. മുപ്പത് ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ളതില്‍ ഗാനം, മോഹിനിയാട്ടം എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 22 ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.


Also Read:  നെരുപ്പ് ഡാ.., സി.എസ്.കെ ഡാ’; കൂളിംഗ് ഗ്ലാസ്സ് വെച്ച് തമിഴ് സ്റ്റൈലില്‍ ഭാജിയും ബ്രാവോയും വിജയിയും; വീഡിയോ കാണാം


1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത “ഗാനം” 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു.

Watch This Video:

We use cookies to give you the best possible experience. Learn more