പാലക്കാട് : തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ 20 കോടി രുപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ നോട്ടീസ്.
ണ്ടാമൂഴം പദ്ധതിക്ക് വേണ്ടി ഇതുവരെ ചെലവാക്കിയ പണം എംടി വാസുദേവന്‍ നായര്‍ നല്‍കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന്‍ വഴിയാണ് നോട്ടീസ് അയച്ചത്.
രണ്ടാമൂഴം സിനിമയ്ക്കയുടെ തിരക്കഥ ഒരുക്കിയ വകയില്‍ 1.25 കോടി രൂപ എം.ടിയ്ക്ക് നേരിട്ടും 75 ലക്ഷം രൂപ എം.ടി നിര്‍ദേശിച്ച അംഗീകൃത പ്രതിനിധിയായ പെപ്പിന്‍ തോമസിനും നല്‍കിയെന്നും രണ്ടാമൂഴം പ്രോജക്ടിനായി നാല് വര്‍ഷത്തെ ഗവേഷണത്തിനും പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ക്കും മറ്റുമായി ശ്രീകുമാര്‍ പന്ത്രണ്ടര കോടി രൂപയും ചെലവാക്കിയെന്നും നോട്ടീസില്‍ പറയുന്നു.
കരാര്‍ ആദ്യം ലംഘിച്ചത് എംടിയാണെന്നും കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചതെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
നിര്‍മ്മാതാവും സംവിധായകനുമായ ശ്രീകുമാറിനൊപ്പം എംടി പലവട്ടം ചര്‍ച്ച നടത്തി തിരക്കഥയുടെ അന്തിമ രൂപം നല്‍കിയപ്പോഴേക്കും പതിനെട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു. ഈ കാലഘട്ടം കണക്കിലെടുക്കാതെയാണ് സിനിമ ആരംഭിക്കാന്‍ വൈകിയെന്ന് എം.ടി പറഞ്ഞതെന്നും നോട്ടീസില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേരള ഫിലിം ചേംബറില്‍ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിന്റെ ബാനറില്‍ വിഎ ശ്രീകുമാര്‍ സംവിധായകനായി ഈ ചിത്രം രജിസ്റ്റര്‍ ചെയ്തതാണ്. ഇതില്‍ എംടി, മോഹന്‍ലാല്‍ എന്നിവരുടെ സമ്മതപത്രം കൂടി ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ ചെയ്തതെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.
സിനിമയാക്കുന്നതില്‍ നിന്ന് വി.എ ശ്രീകുമാര്‍ മേനോനെ തടയണമെന്നാവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ശ്രീകുമാര്‍ മേനോന്‍ ഹരജി ഫയല്‍ ചെയ്താല്‍ തങ്ങളുടെ വാദം കേള്‍ക്കാതെ മറ്റുഹരജികള്‍ പരിഗണിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് എം.ടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥ പ്രകാരം കക്ഷികള്‍ തമ്മില്‍ എന്തങ്കിലും തര്‍ക്കമുണ്ടായാല്‍ ആര്‍ബ്രിട്ടേഷന്‍ അതില്‍ നിലനില്‍ക്കുമോ എന്ന് കോഴിക്കോട് മുനിസിഫ് കോടതി തീരുമാനിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിനെതിരെ ശ്രീകുമാര്‍ മേനോന്‍ കോടതിയെ സമീപിക്കാന്‍ സാധ്യതയുള്ളതിനാലാണ് എം.ടി തടസ ഹരജി നല്‍കിയത്. തര്‍ക്കം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
നേരത്തെ തിരക്കഥ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ടാണ് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഹരജി നല്‍കിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്നതിനാലാണ് ഹരജി നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് സിനിമയുടെ ഇംഗ്ലീഷ്, മലയാളം തിരക്കഥകള്‍ കേസ് കഴിയുന്നതുവരെ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി വിവിധ ഭാഷകളിലായി ഇന്ത്യയിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ചിത്രീകരിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പറഞ്ഞ സമയത്ത് ആരംഭിച്ചിരുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, 1000 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്കായി 18 കോടിയോളം രൂപ ചെലവിട്ടെന്നും കേസിനെത്തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പിന്മാറിയെന്നും ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
DoolNews Video