മണ്ണു കൊണ്ട് ലാലേട്ടന്റെ ശരീരത്തെ മുഴുവന്‍ മൂടി; 14 ഡിഗ്രി തണുപ്പുള്ള ചേംബറില്‍ ഇരുത്തി; മാണിക്യനാകാന്‍ മോഹന്‍ലാല്‍ സഹിച്ചത് വലിയ വേദന; മനസുതുറന്ന് ശ്രീകുമാര്‍ മേനോന്‍
Mollywood
മണ്ണു കൊണ്ട് ലാലേട്ടന്റെ ശരീരത്തെ മുഴുവന്‍ മൂടി; 14 ഡിഗ്രി തണുപ്പുള്ള ചേംബറില്‍ ഇരുത്തി; മാണിക്യനാകാന്‍ മോഹന്‍ലാല്‍ സഹിച്ചത് വലിയ വേദന; മനസുതുറന്ന് ശ്രീകുമാര്‍ മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th March 2018, 11:34 am

ലാല്‍ ആരാധകരും മലയാള സിനിമയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഒടിയാനായുള്ള മോഹന്‍ലാലിന്റെ മേക്കോവര്‍ ആരാധകര്‍ അത്ഭുതത്തോടെയാണ് കണ്ടത്.

എന്നാല്‍ ഒടിയന്‍ എന്ന ചിത്രത്തിന്റെ പൂര്‍ണതയ്ക്കായി മോഹന്‍ലാല്‍ എത്രത്തോളം ത്യാഗം സഹിച്ചുവെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്. 30 കാരനായ യുവാവായും മധ്യവയസ്‌കനായും, അറുപതുകാരനായും മോഹന്‍ലാല്‍ ഇതില്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ശരീര ഭാരം കുറച്ച് മീശ വടിച്ച് പുതിയൊരു ലുക്കില്‍ മോഹന്‍ലാല്‍ എത്തണം. എന്നാല്‍ അത്തരമൊരു പരിവര്‍ത്തനത്തിന് ശരീരം അദ്ദേഹത്തെ അനുവദിക്കുന്നുണ്ടോ എന്ന് അറിയണമായിരുന്നു. അതിനായി വിശദമായ ചെക്കപ്പിനാണ് ലാലിനെ വിധേയനാക്കിയത്.


Dont Miss ‘മാപ്പ്… ആ പോസ്റ്റിട്ടത് ഞാനല്ല’; പെരിയാര്‍ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ മാപ്പുപറഞ്ഞ് എച്ച്. രാജ


അതിന് ശേഷം ഫ്രാന്‍സില്‍ നിന്നെത്തിയ 22 അംഗ സംഘമാണ് ലാലിനെ പരിശീലിപ്പിച്ചത്. അതില്‍ പല വിഭാഗങ്ങളില്‍ വിദഗ്ധരായ ആളുകളുണ്ടായിരുന്നു. പരിശീലനം തുടങ്ങി കഴിഞ്ഞാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്താനാകില്ലെന്ന് ലാലേട്ടനോട് പറഞ്ഞിരുന്നു.

കാരണം അത്രയും വേദന നിറഞ്ഞ അവസ്ഥയിലൂടെയാകും അത് കടന്ന് പോകുക. രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി ഒന്നര മണിക്കൂര്‍ വീതം നീളുന്ന കഠിന വ്യായാമമായിരുന്നു ആദ്യം നല്‍കിയത്. ഇതില്‍ റോപ്പ് ക്‌ളൈമ്പിംഗ്, വെയ്റ്റ് ലിഫ്റ്റിംഗ്, ഓട്ടം, നീന്തല്‍, ഹര്‍ഡില്‍സ് എന്നിവയുണ്ടായിരുന്നു

പിന്നീട് മണ്ണു കൊണ്ട് ശരീരം മുഴുവന്‍ മൂടും. രാജസ്ഥാനില്‍ നിന്നെത്തിച്ച പ്രത്യേക ക്‌ളേയാണ് ഇതിനായി ഉപയോഗിച്ചത്. അതിന് ശേഷം 14 ഡിഗ്രി തണുപ്പുള്ള ചേംബറിലേക്കും അവിടെ നിന്നും 30 ഡിഗ്രി താപനിലയുള്ള ചേംബറിലേക്കും ലാലേട്ടനെ മാറ്റും. പിന്നീട് 96,000 ലിറ്റര്‍ ഓക്‌സിജന്‍ അടങ്ങുന്ന മറ്റൊരു ചേംബറില്‍ എത്തിച്ച് ശരീരം പൂര്‍വ സ്ഥിതിയിലെത്തിക്കും.

50 മുതല്‍ 60 കിലോ വരെ ഭാരമുള്ള പാക്കാണ് ലാലിന്റെ ശരീരത്തില്‍ ഇട്ടിരുന്നത്. പലപ്പോഴും വെട്ടിപ്പൊളിച്ചാണ് ഇത് നീക്കം ചെയ്യുക. ഇതിന്റെയെല്ലാം ഫലം സിനിമയില്‍ കാണാന്‍ കഴിയുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ.- ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ അതിഗംഭീരമായാണ് ലാല്‍ ചെയ്തതെന്നും ലാലിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകരെ ഞെട്ടിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുമെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.