| Thursday, 23rd May 2019, 9:42 am

പാലക്കാട് ശ്രീകണ്ഠന്റെ അപ്രതീക്ഷിത മുന്നേറ്റം; കേരളത്തിലെ ലീഡ് നിലയില്‍ രാഹുല്‍ ഗാന്ധിയ്ക്ക് പിന്നില്‍ രണ്ടാമത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫിന്റെ അപ്രതീക്ഷിത മുന്നേറ്റം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.കെ ശ്രീകണ്ഠന്‍ എല്‍.ഡി.എഫിന്റെ എം.ബി രാജേഷിനേക്കാള്‍ 20000 ത്തിലധികം വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്.

എക്‌സിറ്റ് പോളുകളിലടക്കം എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കിയ മണ്ഡലമായിരുന്നു പാലക്കാട്. വോട്ടെണ്ണല്‍ ആരംഭിച്ച് ഒന്നര മണിക്കൂറിനുള്ളിലാണ് പാലക്കാട് ശ്രീകണ്ഠന്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുന്നത്.

മലമ്പുഴ ഒഴികെ എല്ലാ നിയമസഭാ മണ്ഡലത്തിലും പാലക്കാട് ശ്രീകണ്ഠന്‍ മുന്നിലാണ്

ആദ്യമണിക്കൂറില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമാണ് പ്രകടമായിരിക്കുന്നത്. 20 സീറ്റിലും യു.ഡി.എഫാണ് മുന്നിട്ടുനില്‍ക്കുന്നത്.

രാജ്യം മുഴുവനായി നിലവില്‍ എന്‍.ഡി.എ ആണ് മുന്നിട്ടുനില്‍ക്കുന്നത്. 200 ലധികം സീറ്റുകളില്‍ എന്‍.ഡി.എയും 100 ലധികം സീറ്റുകളില്‍ യു.പി.എയും മറ്റുള്ളവരും മുന്നിട്ടുനില്‍ക്കുന്നത്.

തമിഴ്നാട്ടില്‍ മുഴുവന്‍ സീറ്റുകളിലും ഡി.എം.കെയാണ് ലീഡ് ചെയ്യുന്നത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more